ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹരജിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു
ന്യൂഡല്‍ഹി: ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. പൊതുതാല്‍പ്പര്യവിഷയങ്ങളില്‍ ഇടപെട്ട് വരാറുള്ള അഭിഭാഷകന്‍ എം.എല്‍ ശര്‍മ നല്‍കിയ അപേക്ഷയാണ് ജസ്റ്റിസ് ഫാലി എസ്. നരിമാന്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ഹരജിക്ക് യാതൊരു മെരിറ്റും ഇല്ലെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചത്.
കേസ് വാദത്തിനെടുക്കവേ, എന്താണ് ശര്‍മാ നിങ്ങളുടെ ആവശ്യമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മൊത്തമായി റദ്ദാക്കി ബാലറ്റ് പേപ്പറിലൂടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനാണോ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ബെഞ്ച് ചോദിച്ചു. അതേയെന്ന് ഹരജിക്കാരന്‍ പറഞ്ഞതോടെ, ഹരജിക്ക് യാതൊരു മെരിറ്റും ഇല്ലെന്ന് അഭിപ്രായപ്പെട്ട് അപ്പീലില്‍ ഇടപെടുന്നില്ലെന്ന് ബെഞ്ച് അറിയിക്കുകയായിരുന്നു. നേരത്തെ വേനലവധിക്ക് കോടതി തുറന്നു പ്രവര്‍ത്തിക്കവെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തള്ളുകയായിരുന്നു. ഇതോടെയാണ് വേനലവധി കഴിഞ്ഞ് കോടതി തുറന്ന ആദ്യ ആഴ്ച തന്നെ കേസ് പരിഗണനയ്‌ക്കെടുത്തത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. വോട്ടിങ് യന്ത്രം സംബന്ധിച്ച ജനപ്രാതിനിധ്യ നിയമത്തിലെ 61എ വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്ത ഹരജിക്കാരന്‍, ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റും എണ്ണിനോക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള 21 രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ ഹരജി തള്ളുകയായിരുന്നു.
SC refuses to entertain PIL questioning EVM use in elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."