പത്തിലൊന്ന് വോട്ട് കിട്ടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് പോകും
സ്വന്തം ലേഖകന്‍
മലപ്പുറം: ആവേശം മൂത്തും മറ്റുളളവരുടെ പ്രേരണയിലും സ്ഥാനാര്‍ഥിയും അപരരുമായവര്‍ സൂക്ഷിക്കുക. പോള്‍ ചെയ്തതിന്റെ പത്തിലൊന്ന് വോട്ട് കിട്ടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് പോകും.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്ക് മത്സരിക്കുന്നവര്‍ക്ക് 1,000 രൂപ, ബ്ലോക്ക് പഞ്ചായത്തിലേക്ക് 2,000, ജില്ലാ പഞ്ചായത്തിലേക്ക് 3,000, മുനിസിപ്പാലിറ്റിയിലേക്ക് 2,000, കോര്‍പറേഷനിലേക്ക് 3,000 എന്നിങ്ങനെയാണ് കെട്ടിവയ്ക്കുന്നത്. മറ്റു തെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ സ്ഥാനാര്‍ഥികളാണ് തദ്ദേശ തെരഞ്ഞെടുപ്പിലുളളത്.
തെരഞ്ഞെടുപ്പിനു ശേഷം ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടിന്റെ കണക്കും ശതമാനവും വ്യക്തമാക്കും. ഇതിനു ശേഷം നാമനിര്‍ദേശപത്രിക നല്‍കിയപ്പോള്‍ നല്‍കിയ സ്ലിപ്പും അപേക്ഷയും വരാണാധികാരിക്കു നല്‍കിയാല്‍ പണം തിരിച്ചുകിട്ടും. കെട്ടിവച്ച പണത്തിനുള്ള ചെക്കാണ് കൈമാറുക.
പ്രധാന ഇടങ്ങളിലെല്ലാം യു.ഡി.എഫും എല്‍.ഡി.എഫുമാണ് മത്സരിക്കുന്നതെങ്കിലും സ്വതന്ത്രരും അപരരുമായി നിരവധി സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."