ലഹരിക്കെതിരേ ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നു
കയ്പമംഗലം: കയ്പമംഗലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോചനം ജീവകാരുണ്യ സഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ജനകീയ പ്രതിരോധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതോടനുബന്ധിച്ച് ജൂലൈ 31 ഞായറാഴ്ച്ച ബഹുജന റാലിയും കണ്‍വെന്‍ഷനും നടത്തും. ഉച്ചയ്ക്ക് രണ്ടിന് കാളമുറിയില്‍ നിന്ന് ബഹുജന റാലി ആരംഭിക്കും.
മൂന്നിന് വഴിയമ്പലത്ത് നടക്കുന്ന കണ്വെന്ഷന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. എം.എല്‍.എ മാരായ ഇ.ടി.ടൈസന് മാസ്റ്റര്‍, പ്രൊഫ. കെ.യു.അരുണന്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ്, ജില്ലാ പഞ്ചായത്തംഗം ശോഭാ സുബിന്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എസ്.ടി സുരേഷ് കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കും.
സമ്മേളനാനന്തരം തെരഞ്ഞെടുക്കപ്പെട്ട 1500 കുടുംബങ്ങള്‍ക്ക് അരി വിതരണവും ഉണ്ടായിരിക്കും. സംഘടനാ ഭാരവാഹികളായ അബൂബക്കര്‍ ഹാജി, വി.കെ.രാജന്, വീരാസ് ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."