ഇതര സംസ്ഥാനത്തുനിന്ന് വരുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള നിര്‍ബന്ധ ക്വാറന്റൈന്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യമുന്നയിച്ച് ബംഗളൂരുവിലെയും ചെന്നൈയിലെയും വിവിധ മലയാളി സംഘടനകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ചെന്നൈയിലും ബംഗളൂരുവിലുമായി 20 ലക്ഷം മലയാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഭൂരിഭാഗം പേരും വോട്ടെടുപ്പ് ദിവസം നാട്ടിലേക്ക് വരാനുള്ള തയാറെടുപ്പിലാണ്. എന്നാല്‍, കേരളത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമ്പോള്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
രാജ്യത്ത് കേരളത്തില്‍ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റൈനും മറ്റ് നിയന്ത്രണങ്ങളുമുള്ളത്. ഒരാഴ്ചയ്ക്കകം വന്ന് മടങ്ങുന്നവര്‍ക്ക് അടിയന്തര ആവശ്യത്തിനായി രജിസ്റ്റര്‍ ചെയ്ത് വരാമെങ്കിലും പലര്‍ക്കും സംശയങ്ങള്‍ ബാക്കിയാണ്. വൈകാതെ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് പലരും. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ പ്രത്യേക ഓപ്ഷന്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേസമയം നിയന്ത്രണങ്ങള്‍ പരിഷ്‌ക്കരിക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് അധികൃതര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."