കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്ത് ഭരണസമിതിയുടേത് ജനവിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചും, തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ നടപടി സ്വീകരിക്കുക, ആശ്രയ പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി.
കോണ്‍ഗ്രസ് ഓഫിസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേര് പങ്കെടുത്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ: ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമാസ് പുത്തൂര്‍ അധ്യക്ഷനായി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍, പി.ജെ രാജു, പി.രാധാകൃഷ്ണന്, സുനില്‍ ജെയ്ക്കബ്ബ്, വി.എം കുരിയാക്കോസ്, വി.ജി സുരേഷ് കുമാര്‍, കുട്ടന് മച്ചാട്, കെ.ചന്ദ്രശേഖരന്, ബീനാ ജോണ്സണ്, ഗിരീഷ്, പി.വി വിനയന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."