തീരദേശ ക്ഷേമത്തിന് ഭൂമി നല്കി അന്‍സാറുല്ല ചാരിറ്റബിള്‍ സൊസൈറ്റി
പൊന്നാനി: നഗരാരോഗ്യ കേന്ദ്രത്തിനും ബീച്ച് ലൈബ്രറിയ്ക്കും സൗജന്യമായി സ്ഥലം വിട്ടുനല്‍കി അന്‍സാറുല്ല സക്കാത് ചാരിറ്റബിള്‍ സൊസൈറ്റി.
നഗരസഭയിലെ 42ാം വാര്‍ഡിലെ മുല്ലറോഡിലുള്ള 12 സെന്റ് ഭൂമിയാണ് ചാരിറ്റബള്‍ സൊസൈറ്റി നഗരസഭയ്ക്ക് സൗജന്യമായി നല്‍കിയത്. നല്കിയ സ്ഥലത്ത് നഗരാരോഗ്യ കേന്ദ്രവും ബീച്ച് ലൈബ്രറിയും നിര്‍മിക്കണമെന്നാണ് സൊസൈറ്റിയുടെ ആവശ്യം.
പൊന്നാനി കേന്ദ്രീകരിച്ച് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സൊസൈറ്റിയുടെ പേരിലുള്ള 28 സെന്റ് സ്ഥലത്തില്‍ നിന്ന് 14 സെന്റ് ഭൂമിയാണ് ഈ ആവശ്യത്തിനായി നഗരസഭയ്ക്ക് കൈമാറിയത്. പൊന്നാനി നഗരസഭ ഓഫിസില്‍വച്ച് ഭാരവാഹികള്‍ ഭൂമിയുടെ ആധാരം നഗരസഭ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞിക്ക് കൈമാറി. വികസന കാര്യ സ്ഥിരസമിതി ചെയര്മാന് ഒ.ഒ ഷംസു, അന്‍സാറുല്ല സക്കാത്ത് ചാരിറ്റബള്‍ സൊസൈറ്റി പ്രതിനിധികളായ ടി.വി ബാവ, അഷ്റഫ് ചെട്ടിപ്പടി, അബ്ദുല്‍ഖയ്യൂം, പി.പി ഷംസു, കുമാരന് പങ്കെടുത്തു. ട്രസ്റ്റിനോടുള്ള തീരദേശ ജനതയുടെ നന്ദിയും കടപ്പാടും നഗരസഭ ചെയര്മാന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."