യു.എന്‍ പ്രതിനിധി ജില്ലയിലെ പ്രളയാനന്തര ആവശ്യകത വിലയിരുത്തി
മലപ്പുറം: കേരളത്തിലെ പ്രളയാനന്തര ആവശ്യകത വിലയിരുത്തുന്ന ഐക്യരാഷ്ട്രസഭാ പ്രതിനിധി ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. യൂനിസെഫ് കണ്‍സള്‍ട്ടന്റ് ഡോ.കെ.ജാഫര്‍ ആണ് കലക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ വിലയിരുത്തല്‍ നടത്തിയത്.
പ്രളയ ദുരിതാശ്വാസത്തില്‍ കേരള സര്‍ക്കാരിനെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ റവന്യു വിഭാഗം, കേരള ഡിസാസ്സ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എന്നിവക്കുവേണ്ടി വിവിധ ഐക്യരാഷ്ട്ര ഏജന്‍സികളുടെ അന്‍പതോളം പ്രതിനിധികള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലായി പ്രളയദുരന്തം വിലയിരുത്തുന്നുണ്ട്. യൂനിസെഫ് കണ്‍സള്‍ട്ടന്റ് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധികളുടെ കരട് റിപ്പോര്‍ട്ട് 30ന് സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് ഈ വിലയിരുത്തല്‍. അന്തിമ റിപ്പോര്‍ട്ട് പത്തിനും സമര്‍പ്പിക്കും. എ.ഡി.എം വി.രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍ (നോഡല്‍ ഓഫിസര്‍)ഡോ. ജെ.ഒഅരുണ്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ്, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."