കേരളം മരുഭൂമിവല്‍ക്കരണ ഭീഷണിയില്‍: ഡോ. വി.പി ബാലഗംഗാധരന്‍
പാനൂര്‍: ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി മഴ ലഭിക്കുന്ന കേരളം കുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുന്നത് മരുഭൂമിവത്കരണത്തിന്റെ സൂചനയാണെന്നു ഡോ. വി.പി ബാലഗംഗാധരന്‍ പറഞ്ഞു. പാനൂര്‍ നഗരസഭ നാലാം വാര്‍ഡ് വികസന സമിതിയുടെ കിണര്‍ റീചാര്‍ജ് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഐ.എസ്.ആര്‍.ഒയിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ബാലഗംഗാധരന്‍. ഒരു തുള്ളി വെള്ളം പോലും മണ്ണിലേക്ക് ഇറങ്ങരുതെന്ന മലയാളിയുടെ വാശിയുടെ ഫലമാണ് ഇന്നത്തെ ജലക്ഷാമം. മിനുട്ടുകളില്‍ കിണറു വറ്റിക്കുന്ന ഭീമന്‍ പമ്പുകള്‍, ഭൂഗര്‍ഭ ജലം ഊറ്റുന്ന കുഴല്‍ കിണറുകള്‍ എന്നിവ വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ.വി റംല അധ്യക്ഷയായി. രാജു കാട്ടുപുനം, ഡോ.എം.കെ മധുസൂദനന്‍ പ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ വി. ഹാരിസ് പദ്ധതി വിശദീകരിച്ചു. പൊട്ടങ്കണ്ടി അബ്ദുള്ള, കെ.കെ സുധീര്‍കുമാര്‍, ബേബി സുരേന്ദ്രന്‍, കെ.കെ സജീവ് കുമാര്‍, പി.കെ ശാഹുല്‍ ഹമീദ്, കെ.പി ഹാഷിം, പി.
ദിനേശന്‍, നാണു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."