HOME
DETAILS
MAL
സ്വപ്നയുടെ നിയമനം: പി.ഡബ്ല്യു.സിക്ക് രണ്ടു വര്‍ഷത്തെ വിലക്ക്
backup
November 30 2020 | 11:11 AM
തിരുവനന്തപുരം: പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ കമ്പനിക്ക് (പി.ഡബ്ല്യു.സി) രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഐ.ടി വകുപ്പ്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് നടപടി.
സ്പെയ്സ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരായി സ്വപ്ന സുരേഷിനെ നിയമിച്ചത് പി.ഡബ്ല്യു.സി ആയിരുന്നു. തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യത, മറ്റു പശ്ചാത്തല വിവരം പരിശോധിക്കേണ്ടത് പി.ഡബ്ല്യു.സി ആണ്. എന്നാല്‍ ഇതില്‍ പി.ഡബ്ല്യു.സിക്ക് ഗുരുതര വീഴ്ചയുണ്ടായതായാണ് ഐ.ടി വകുപ്പിന്റ കണ്ടെത്തല്‍.
പി.ഡബ്ല്യു.സി കണ്‍സള്‍ട്ടന്റായുള്ള എല്ലാ ഇടപാടുകളും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നേരത്തെ ഉത്തരവിട്ടിരുന്നു. ഐ.ടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പി.ഡബ്ല്യു.സി മാറ്റി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."