HOME
DETAILS
MAL
ഇറാഖിലെ ബാബിലോണ്‍ ലോക പൈതൃകപ്പട്ടികയില്‍
backup
July 06 2019 | 18:07 PM
ബഗ്ദാദ്: ഇറാഖിലെ പൗരാണിക പട്ടണമായ ബാബിലോണിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിനായി 1983 മുതല്‍ ഇറാഖ് ശ്രമിച്ചുവരുകയായിരുന്നു.
100 കിലോമീറ്റര്‍ ദൂരത്ത് യൂഫ്രട്ടീസ് നദിയുമായി കെട്ടുപിണഞ്ഞിരിക്കുന്ന ഈ നഗരം 4,000 വര്‍ഷം മുന്‍പ് പുരാതന ബാബിലോണിയന്‍ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു. എഴുത്തും ഭരണനൈപുണ്യവും ശാസ്ത്രജ്ഞാനവുമുള്ള നാഗരികതയായിരുന്നു ബാബിലോണിയക്കാര്‍. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ പെടുത്തിയത് പ്രദേശത്തിന്റെ വികസനത്തിനും ഗവേഷണത്തിനും സഹായകമാവുമെന്ന് ബസറ ആന്റിക്വിറ്റീസ് വകുപ്പ് തലവന്‍ ഖഹ്താന് അല്‍ അബീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."