HOME
DETAILS

ദൂരം ഒരാഴ്ച; പത്തനംതിട്ട പ്രചാരണക്കൊടുമുടിയില്‍

  
backup
December 01 2020 | 01:12 AM

%e0%b4%a6%e0%b5%82%e0%b4%b0%e0%b4%82-%e0%b4%92%e0%b4%b0%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%82%e0%b4%a4%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f


പത്തനംതിട്ട: കൃത്യം ഒരാഴ്ചയുടെ അകലത്തില്‍ പത്തനംതിട്ട ജില്ല പ്രചാരണക്കൊടുമുടി കയറുകയാണ്. മൂന്നു മുന്നണികളും കച്ചകെട്ടി രംഗത്തുണ്ടെങ്കിലും അവസാന ലാപ്പിലേക്കെത്തുമ്പോള്‍ യു.ഡി.എഫ് തന്നെയാണ് പ്രചാരണത്തില്‍ മുന്നില്‍. ആകെയുള്ള 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി പ്രചാരണത്തിനു തുടക്കമിട്ടത് ഇടതുമുന്നണിയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ പോകുംതോറും യു.ഡി.എഫ് കാംപ് ഉണര്‍ന്നു. സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായതോടെ അവര്‍ പ്രചാരണത്തില്‍ കൂടുതല്‍ സജീവമായി. എന്‍.ഡി.എ കാംപും പ്രതീക്ഷയില്‍ തന്നെയാണ്.
1995ല്‍ നിലവില്‍വന്ന ശേഷം 2005ലൊഴികെ നാലു തവണയും യു.ഡി.എഫിനൊപ്പം അടിയുറച്ചു നിന്ന ജില്ലാ പഞ്ചായത്താണിത്. 2015ല്‍ യു.ഡി.എഫ് 11 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍.ഡി.എഫ് അഞ്ചിലൊതുങ്ങി. ഇത്തവണ എല്ലാ ഡിവിഷനുകളിലും ജയിക്കാനുള്ള കരുനീക്കങ്ങളിലാണ് യു.ഡി.എഫ്. അതിനായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ എന്നിവര്‍ പ്രചാരണത്തിന് ഇതിനോടകം തന്നെ ജില്ലയിലെത്തിക്കഴിഞ്ഞു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കൊഴിഞ്ഞുപോക്കും ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി അടക്കമുള്ള ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പിണങ്ങിപ്പോക്കും യു.ഡി.എഫിനെ തുടക്കത്തില്‍ ഒന്നു പിന്നോട്ടു വലിച്ചെങ്കിലും സംസ്ഥാന നേതാക്കളുടെ സന്ദര്‍ശനത്തോടെ ആശങ്കയൊഴിഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണനേട്ടം ഉയര്‍ത്തിക്കാട്ടിത്തന്നെയാണ് യു.ഡി.എഫിന്റെ പ്രചാരണം. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിലെ വികസന പദ്ധതികളില്‍ പലതും പ്രതിപക്ഷത്തിനു പോലും കുറ്റം പറവാനാകാത്തതാണെന്നത് ആത്മവിശ്വാസം ഇരട്ടിപ്പിച്ചെന്ന് യു.ഡി.എഫ് കാംപ് വ്യക്തമാക്കുന്നു. ജോസിന്റെ പോക്ക് ഇക്കുറി നിര്‍ണായകമാവില്ലെന്ന വിശ്വാസവും അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ഇവര്‍ പുലര്‍ത്തുന്നു. കോണ്‍- 14, കേരള കോണ്‍ (ജോസഫ്)- രണ്ട് എന്നിങ്ങനെയാണ് മത്സരം.
എന്‍.ഡി.എയും സംസ്ഥാന നേതാക്കളെ കളത്തിലിറക്കിയാണ് വോട്ടുറപ്പിക്കലിന് ശ്രമിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, പി.കെ കൃഷ്ണദാസ് എന്നിവര്‍ എത്തിയിരുന്നു. ജില്ലാ പ്രസിഡന്റടക്കം പ്രമുഖര്‍ പലരും ബി.ജെ.പിയില്‍ നിന്ന് മത്സരരംഗത്തുണ്ട്. ബി.ജെ.പി- 12, ബി.ഡി.ജെ.എസ് - നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
പ്രമുഖ നേതാക്കളെ ആരെയും കളത്തിലക്കാത്ത പ്രചാരണമാണ് ഇടതുമുന്നണി ഇതുവരെ പരീക്ഷിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് പ്രചാരണം പുരോഗമിക്കുന്നത്. സ്ഥാനാര്‍ഥികള്‍ പലരും പ്രമുഖരാണെന്നത് ഇക്കുറി അവര്‍ എടുത്തുപറയുന്ന പ്രത്യേകതയാണ്. ജോസ് പക്ഷത്തിന്റെ സഹായത്താല്‍ നില മെച്ചപ്പെടുത്താമെന്നും അവര്‍ കരുതുന്നു. സി.പി.എം- 10, സി.പി.ഐ- മൂന്ന്, കോരള കോണ്‍ഗ്രസ് ജോസ് വിഭാഗം- രണ്ട്, ജനതാദള്‍ (എസ്) - ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
കുടുംബയോഗങ്ങളിലാണ് മൂന്നു മുന്നണികളും ശ്രദ്ധയൂന്നുന്നത്. അപര, വിമത ശല്യം ചിലയിടങ്ങളില്‍ യു.ഡി.എഫിനു തലവേദനയാകുമ്പോള്‍ കോഴഞ്ചേരി അടക്കമുള്ള ഇടങ്ങളിലെ സി.പി.ഐ- സി.പി.എം തര്‍ക്കം എല്‍ .ഡി.എഫില്‍ ആശങ്കയുണ്ടാക്കുന്നു. ഇരുമുന്നണികളിലും അതൃപ്തിയുള്ളവരുടെ വോട്ടുകള്‍ കൂടി കൈവശപ്പെടുത്തി കളം പിടിക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago