HOME
DETAILS
MAL
ഡേ കെയര്‍ പീഡനം: ബാലാവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി
backup
May 23 2017 | 08:05 AM
കൊച്ചി: കൊച്ചി പാലാരിവട്ടത്തെ ഡേ കെയറില്‍ സ്ഥാപനമുടമ കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന ബാലവകാശ കമ്മിഷന് റിപ്പോര്‍ട്ട് തേടി.
10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. എറണാകുളം ജില്ലാ കലക്റ്ററോടും കൊച്ചി നഗരസഭയോടും പൊലിസിനോടും റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടത്. ചൈല്‍ഡ് ലൈനും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഡേ കെയര്‍ ഉടമ മിനിയെ പൊലിസ് അറസ്റ്റു ചെയ്ത് സ്ഥാപനം അടച്ചു പൂട്ടി. സംഭവത്തെത്തുടര്‍ന്ന് പാലാരിവട്ടത്തെ കളിവീട് ഡേ കെയറിലേക്ക് യൂത്ത് കോണ്‍ഗ്രസ്,കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.
കുട്ടികളെ മര്‍ദിക്കുന്ന മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."