HOME
DETAILS
MAL
മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
backup
May 23 2017 | 14:05 PM
മാഞ്ചസ്റ്റര്‍: സംഗീത പരിപാടിക്കിടെ മാഞ്ചസ്റ്ററിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. എന്നാല്‍ എങ്ങനെ ആക്രമണം നടത്തിയെന്ന തരത്തിലുള്ള ഒരു വിവരവും ഐ.എസ് നല്‍കിയിട്ടില്ല.
ഓണ്‍ലൈന്‍ മെസേജിങ് ആപ്പായ ടെലഗ്രാമിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടുള്ള സന്ദേശം അയച്ചത്. എന്നാല്‍ ആക്രമണം നടത്തിയത് ആരെന്ന കാര്യം ഔദ്യോഗികമായി തെളിഞ്ഞിട്ടില്ല.
നടന്നത് ഭീകരാക്രമണമാണെന്ന് ബ്രിട്ടീഷ് സര്‍ക്കാരും ഉദ്യോഗസ്ഥരും പ്രഖ്യാപിച്ചിരുന്നു. ക്രൂരമായ ഭീകരാക്രമണമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."