HOME
DETAILS
MAL
കുടുംബവ്യവസ്ഥിതിയെ തകര്‍ക്കുന്ന വിധി: സമസ്ത
backup
September 27 2018 | 15:09 PM
കോഴിക്കോട്: കുടുംബവ്യവസ്ഥിതിയെ തകര്‍ക്കുന്നതും പാശ്ചാത്യസംസ്കാരം അടിച്ചേല്പിക്കുന്നതുമാണ് വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രിംകോടതി വിധിയെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
രാജ്യത്ത് നിലനിന്നിരുന്ന സംസ്കാരത്തിന് നേരെയുള്ള സംസ്കാരിക അധിനിവേശവും ലൈംഗിക അരാജകത്വവുമാണ് ഇതിലൂടെ സംഭവിക്കുന്നത്. ഭാവിയില്‍ സ്വത്തവകാശം, പിതൃത്വ നിര്‍ണയം എന്നിവയടക്കമുള്ള നിരവധി വ്യവഹാരത്തര്ക്കങ്ങള്ക്കും ഇത് വഴിവയ്ക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."