വിജിലന്‍സിന് ദുഷ്ടലാക്കില്ല:അന്വേഷണം സ്വാഭാവിക നടപടി മാത്രം,ഐസക്കിനെ തള്ളി ജി.സുധാകരന്‍
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍.മുഖ്യമന്ത്രിയുടെ സമീപനമാണ് ശരിയെന്നും സുധാകരന്‍ പറഞ്ഞു.കെഎസ്എഫ്ഇ റെയ്ഡില്‍ വിജിലന്‍സിന് ദുഷ്ടലാക്കില്ല. വിജിലന്‍സിന്റെ അന്വേഷണം സ്വാഭാവിക നടപടി മാത്രമാണ്. അഴിമതി പരിശോധിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. പൊതുമരാമത്ത് വകുപ്പില്‍ തന്നെ 12 തവണ പരിശോധന നടന്നിട്ടുണ്ട്. പത്രത്തിലും ചാനലുകളിലും വന്നപ്പോഴാണ് പരിശോധന വിവരം താന്‍ അറിഞ്ഞതെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.
ഞാന്‍ അഴിമതിക്കെതിരെ നടപടിയെടുക്കുന്നയാളാണ്. അതുകൊണ്ട് അഴിമതിയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ എനിക്ക് സന്തോഷമാണുള്ളത്. എന്തിനാണ് അന്വേഷണ ഏജന്‍സികളെ ഇങ്ങനെ ഭയക്കുന്നത്. കെഎസ്എഫ്ഇയിലെ റെയ്ഡ് ഒരു തരത്തിലും സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതല്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."