ഫയര്‍ഫോഴ്‌സില്‍ വനിതാ നിയമനത്തിന് സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി അഗ്‌നിരക്ഷാ സേനയില്‍ വനിതകളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 100 ഫയര്‍ വുമണ്‍ തസ്തിക സൃഷ്ടിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാനായി റിട്ട. വിജിലന്‍സ് ട്രൈബ്യൂണല്‍ പി. സുരേഷിനെ നിയമിക്കാനും തിരുവനന്തപുരം റീജ്യനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്ക് 54 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. നികുതി (ഇ) വകുപ്പ് വിഭജിക്കുന്നതിന് ഒരു സെക്ഷന്‍ ഓഫിസര്‍, മൂന്ന് അസിസ്റ്റന്റുമാര്‍, ഒരു കംപ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകള്‍ സൃഷ്ടിച്ച് പുതിയ സെക്ഷന്‍ രൂപീകരിക്കും. തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ പുതുതായി ആരംഭിക്കുന്ന ഡ്രഗ്‌സ് ടെസ്റ്റിങ് കേന്ദ്രത്തിലേക്ക് 24 തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി.
സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യങ്ങള്‍ അനുവദിക്കാനും കേരളാ ലോകായുക്തക്കു നല്‍കിവരുന്ന വാര്‍ഷിക പെന്‍ഷന്‍ 45,000 രൂപയില്‍നിന്ന് 1,25,000 രൂപയായും ഉപലോകായുക്തക്ക് നല്‍കിവരുന്ന പെന്‍ഷന്‍ 40,000 രൂപയില്‍നിന്ന് 1,12,500 രൂപയായും വര്‍ധിപ്പിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി വരുത്താനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."