യുവത്വം നിറഞ്ഞാടിയ ഐ.പി.എല്‍
ന്യൂഡല്‍ഹി: ഐ.പി.എല്‍ പത്താം സീസണ്‍ അവസാനിച്ചപ്പോള്‍ തുടക്കം മുതല്‍ പുലര്‍ത്തിയ സ്ഥിരത കൊണ്ട് മുംബൈ ഇന്ത്യന്‍സ് കിരീടം നേടി. ഫൈനലില്‍ പൂനെയുടെ മുന്നില്‍ കാലിടറുമെന്ന് കരുതിയപ്പോഴും അവരുടെ കൂട്ടായ്മയാണ് വിജയം കണ്ടത്. എന്നാല്‍ ഇത്തവണ ഐ.പി.എല്‍ ഏറ്റവും ആകര്‍ഷകമായത് ഒരുപിടി യുവതാരങ്ങളുടെ തകര്‍പ്പന്‍ പ്രകടനങ്ങള്‍ കൊണ്ടാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ക്രിക്കറ്റ്‌പ്രേമികളുടെ മനസ് കവരാനും ഇവര്‍ക്ക് സാധിച്ചു.
നിരവധി പേര്‍ പട്ടികയില്‍ ഉണ്ടെങ്കിലും ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ എത്തുമെന്ന് ഉറപ്പുള്ള അഞ്ചു താരങ്ങളാണ് വ്യത്യസ്തത കൊണ്ട് മികച്ചു നിന്നത്.
1) ഋഷഭ് പന്ത്
(ഡല്‍ഹി ഡെയര്‍ഡെവിള്‍സ്)
ഇടങ്കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്ത് ഈ സീസണിലെ മികച്ചവരില്‍ മുന്‍പന്തിയിലാണ്. ഡല്‍ഹി ഈ സീസണില്‍ കാര്യമായ പ്രകടനം കാഴ്ച്ചവച്ചില്ലെങ്കില്‍ പന്ത് തന്റെ വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് ഏവരെയും അമ്പരിപ്പിച്ചു. ടൂര്‍ണമെന്റില്‍ 14 മത്സരങ്ങളില്‍ നിന്ന് 366 റണ്‍സാണ് താരം സ്വന്തമാക്കിയത്. പ്രഹരശേഷി 100 പന്തില്‍ നിന്ന് 165 റണ്‍സും. ഡല്‍ഹിക്ക് വേണ്ടി ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് പന്ത്. 24 സിക്‌സറുകളാണ് താരം പറത്തിയത്.
ഗുജറാത്തിനെതിരേ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വെടിക്കെട്ട് ബാറ്റിങും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാന്‍ ടൂര്‍ണമെന്റില്‍ പന്തിന് സാധിച്ചു. തന്റെ പിതാവ് മരിച്ചതിന്റെ ദുഃഖം മാറും മുന്‍പാണ് അദ്ദേഹം കളത്തിലിറങ്ങി മിന്നല്‍ പ്രകടനങ്ങള്‍ കാഴ്ച്ചവച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രശംസയും താരത്തിന് ലഭിച്ചിരുന്നു. രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങളാണ് പന്തിനെ വളര്‍ത്തികൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത്.
2) നിതീഷ് റാണ
(മുംബൈ ഇന്ത്യന്‍സ്)
മുംബൈയുടെ ഏറ്റവും വിശ്വസ്തനായ യുവതാരം. 13 മത്സരങ്ങളില്‍ നിന്ന് 333 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 126 ആണ് പ്രഹരശേഷി, സീസണില്‍ പലരെയും അമ്പരിപ്പിച്ച പ്രകടനമായിരുന്നു റാണയുടേത്. കൊല്‍ക്കത്തയ്‌ക്കെതിരേ 29 പന്തില്‍ അര്‍ധസെഞ്ച്വറി നേടി മുംബൈയെ അനായാസ ജയത്തിലേക്ക് നയിച്ചതോടെയാണ് റാണ ശ്രദ്ധിക്കപ്പെട്ടത്. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനെന്ന വിളിപ്പേര് ഇതോടെ ലഭിച്ചു. പഞ്ചാബിനെതിരേ പുറത്താകെ 62 റണ്‍സെടുത്തു. ഇതില്‍ 42 റണ്‍സും സിക്‌സറിലൂടെയാണ് പിറന്നത്. 2015 സീസണില്‍ 10 ലക്ഷത്തിനായിരുന്നു മുംബൈ സ്വന്തമാക്കിയത്.
3)വാഷിങ്ടണ്‍ സുന്ദര്‍
(റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്)
ചെന്നൈ ഓഫ്‌സ്പിന്നറാണ് വാഷിങ്ടണ്‍ സുന്ദര്‍. 17 വയസുള്ള അതുല്യ പ്രതിഭ പൂനെയുടെ ബൗളിങ് കുന്തമുനയാണ്. ടൂര്‍ണമെന്റില്‍ 11 മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റുകള്‍. എന്നാല്‍ മികച്ച റണ്‍നിരക്കാണ് താരത്തെ വ്യത്യസ്തനാക്കിയത്. 6.16 റണ്‍സാണ് ശരാശരി. പൂനെ പവര്‍പ്ലേയില്‍ വാഷിങ്ടണ്‍ സുന്ദറിനെ വച്ചാണ് എതിരാളികളെ വിറപ്പിച്ചത്. പൂനെ നായകന്‍ സ്റ്റീവന്‍ സ്മിത്തിനും താരത്തെ കുറിച്ച് പറയാന്‍ നല്ലതു മാത്രമാണുള്ളത്. മുംബൈയ്‌ക്കെതിരായ ആദ്യ പ്ലേ ഓഫില്‍ 16 റണ്‍സ് വിട്ടുകൊടുത്ത മൂന്നു വിക്കറ്റ് വീഴ്ത്താന്‍ താരത്തിന് സാധിച്ചു. ഈ വിക്കറ്റുകളാണ് മത്സരത്തില്‍ പൂനെയെ ഫൈനലിലെത്തിച്ചതും. അശ്വിനെപ്പോലെ കാരംബോള്‍ ഏറിയുന്നതിലാണ് താരം ഇപ്പോള്‍ ശ്രദ്ധിക്കുന്നത്.
4)രാഹുല്‍ ത്രിപാഠി (പൂനെ)
രാഹുല്‍ ത്രിപാഠിയുടെ മികവിലാണ് യഥാര്‍ഥത്തില്‍ പൂനെ ഫൈനലിലെത്തിയത്. മിന്നലടികളിലൂടെ എതിരാളികളെ വിറപ്പിക്കാന്‍ ത്രിപാഠിക്ക് സാധിച്ചു. 14 മത്സരങ്ങളില്‍ നിന്ന് 391 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
ത്രിപാഠിയുടെ ആദ്യത്തെ ഐ.പി.എല്‍ സീസണ്‍ ആണിത്. തുടര്‍ച്ചയായി ആറു തവണ 30 ലധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ താരത്തിന് സാധിച്ചു. പൂനെയുടെ ഇന്നിങ്‌സ് ഓപണ്‍ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. കൊല്‍ത്തയ്‌ക്കെതിരേ നേടിയ 93 റണ്‍സാണ് ത്രിപാഠിയുടെ മികച്ച സ്‌കോര്‍. ഏഴു സിക്‌സറുകളാണ് താരം പറത്തിയത്. സീസണില്‍ പൂനെയുടെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍സ് സ്‌കോററാണ് താരം.
5)ബേസില്‍ തമ്പി
(ഗുജറാത്ത് ലയണ്‍സ്)
ഗുജറാത്ത് ബൗളിങിനെ നയിച്ച മലയാളി താരം. 10 ലക്ഷത്തിനാണ് ഗുജറാത്ത് ബേസിലിനെ സ്വന്തമാക്കിയത്.
12 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. ചാംപ്യന്‍മാരായ മുംബൈക്കെതിരേ 29 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തതാണ് താരത്തിന്റെ മികച്ച പ്രകടനം. അവസാന ഓവര്‍ ബൗളിങില്‍ ടൂര്‍ണമെന്റിലെ മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ പെടുത്താവുന്ന താരമാണ് ബേസില്‍.
ഓണ്‍ലൈന്‍ പോളിങില്‍ ഏറ്റവുമധികം വോട്ടു നേടുകയും ഐ.പി.എല്‍ ജൂറിയുടെ എതിരഭിപ്രായമില്ലാതെ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടുകയും ചെയ്തതാണ് ബേസിലിന്റെ നേട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."