HOME
DETAILS

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍  സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

  
backup
December 02, 2020 | 2:07 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1
 
 
കേന്ദ്രം അനുവദിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യാം 
ന്യൂഡല്‍ഹി: പ്രവാസികള്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ തങ്ങള്‍ തയാറെടുത്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര നിയമന്ത്രാലയത്തെ അറിയിച്ചു. 
ഇതിനായി സാങ്കേതികവും ഭരണപരവുമായുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. 
അടുത്ത വര്‍ഷം നടക്കാനിക്കുന്ന കേരളം, അസം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 
പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ കാലഹരണപ്പെട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പ്രവാസി വോട്ടവകാശ ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സജീവമാക്കിയിരിക്കുന്നത്. 
ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനത്തിലൂടെ വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടു ചെയ്യാമെന്നാണ് കമ്മിഷന്‍ അറിയിക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ചു ദിവസത്തിനകം വോട്ട് ചെയ്യേണ്ടവര്‍ റിട്ടേണിങ് ഓഫിസറെ അറിയിക്കുക. 
ഓഫിസര്‍ വിതരണം ചെയ്യുന്ന ഇലക്ട്രോണിക് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി നയതന്ത്ര പ്രതിനിധിയുടെ സാക്ഷ്യപത്രം വാങ്ങുക. ഇതാണ് കമ്മിഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച രൂപരേഖ. 
നിലവില്‍ പ്രവാസികള്‍ക്ക് നാട്ടിലെത്തി മാത്രമേ വോട്ടുചെയ്യാനാവൂ. 60 ലക്ഷം പ്രവാസികള്‍ക്കെങ്കിലും പുതിയ സൗകര്യം മുഖേന വോട്ടു രേഖപ്പെടുത്താന്‍ കഴിയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏകദേശ കണക്ക്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചെറ്റ' പരാമര്‍ശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല; വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  a month ago
No Image

പൊതുജന സുരക്ഷയ്ക്കായി ദേശീയ ഹാക്കത്തോണുമായി കേരള പൊലിസ്; 'ഹാക്ക്'പി 2026ന് തുടക്കമായി

Kerala
  •  a month ago
No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  a month ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  a month ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  a month ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  a month ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  a month ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  a month ago