HOME
DETAILS

കാഴ്ചവൈകല്യമുള്ള കുട്ടിയുടെ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചു; അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
May 23 2017 | 20:05 PM

%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%88%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

കോട്ടയം: നൂറു ശതമാനം കാഴ്ച വൈകല്യവും അപസ്മാരരോഗവുമുള്ള സ്‌കൂള്‍ വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക വെട്ടിക്കുറച്ച സംഭവം സാമൂഹിക നീതി ഡയറക്ടര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍.
സംസ്ഥാനതലത്തില്‍ ചുമതലയുള്ള ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ബന്ധപ്പെട്ട രേഖകളും സര്‍ക്കാര്‍ ഉത്തരവുകളും പരിശോധിച്ച് രണ്ട് മാസത്തിനകം പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.
ഉഴവൂര്‍ മദര്‍തെരേസാ സ്‌പെഷല്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായ മകനുവേണ്ടി മോനിപ്പളളി സ്വദേശി കെ.രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കമ്മിഷന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം വാങ്ങിയിരുന്നു. പരാതിക്കാരന്റെ മകന്‍ പഠിക്കുന്നത് മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള സ്‌കൂളിലാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കാഴ്ച വൈകല്യമുള്ള കുട്ടിക്കും മാനസിക വെല്ലുവിളിയുള്ള കുട്ടിക്കും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുല്യനിലയിലാക്കാന്‍ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ അപര്യാപ്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമപഞ്ചായത്താണ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആനുകൂല്യം നല്‍കുന്നതെന്ന് കോട്ടയം ജില്ലാകലക്ടര്‍ കമ്മിഷനെ അറിയിച്ചു.
സ്‌കോളര്‍ഷിപ്പ്് അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും സാമൂഹിക നീതി വകുപ്പാണെന്നും പരാതി അവര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും പട്ടികജാതി, പട്ടികവര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മിഷനെ അറിയിച്ചു.
ഐ.സി.ഡി.എസ് ഓഫീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പട്ടികജാതി വികസന ഓഫീസറുടെ റിപ്പോര്‍ട്ടിലുണ്ട്. മറ്റ് കുട്ടികളെക്കാള്‍ പരാതിക്കാരന്റെ മകന് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ട്.
എന്നാല്‍ 2012,2013 വര്‍ഷത്തില്‍ മറ്റ് കുട്ടികളെക്കാള്‍ കുറഞ്ഞ നിരക്കിലുള്ള തുകയാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചതെന്നും പട്ടികജാതി വികസന ഓഫിസര്‍ കമ്മിഷനെ അറിയിച്ചു.
അതേസമയം 2012 മുതല്‍ സ്‌കോളര്‍ഷിപ്പില്‍ വര്‍ധനവ് ഉണ്ടായിട്ടും തന്റെ മകന് മാത്രം അത് നിഷേധിച്ചെന്ന് പരാതിക്കാരന്‍ അറിയിച്ചു.
എല്ലാ ജനവിഭാഗങ്ങള്‍ക്കും വേതനവും ആനുകൂല്യവും വര്‍ധിക്കുമ്പോള്‍ ഭിന്നശേഷിക്കാരനും പട്ടികജാതിക്കാരനുമായ ഒരു വിദ്യാര്‍ഥിക്ക് മാത്രം പ്രതിവര്‍ഷം ലഭിക്കേണ്ട തുക കുറഞ്ഞത് നീതിപൂര്‍വമാണെന്ന് കരുതാനാവില്ലെന്ന് കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടി.
ഐ.സി.ഡി.എസ് സൂപ്പര്‍വൈസറും ഉഴവൂര്‍ പഞ്ചായത്ത് സെക്രട്ടറിയും നീതിപൂര്‍വമായി പ്രവര്‍ത്തിച്ചില്ലെന്ന് ജില്ലാപട്ടികജാതി വികസന ഓഫീസറുടെ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാണ്.
പരാതിക്കാരന്റെ മകന്‍ അപസ്മാരരോഗിയാണെന്ന കാര്യം കണക്കിലെടുത്തില്ലെന്നും കമ്മുഷന്‍ നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  38 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago