കര്‍ണാടക പ്രതിസന്ധിക്കു പിന്നില്‍ ബി.ജെ.പി: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ അനിശ്ചിതത്വത്തിലാക്കി ഭരണം പിടിക്കാനുള്ള നീക്കത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
ബി.ജെ.പിയുടെ കേന്ദ്ര നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഏത് വിധേനയും കര്‍ണാടക സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.
ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളുടെ പിന്തുണയില്ലാതെ എം.എല്‍.എമാരെ തിരക്കിട്ട് പ്രത്യേക വിമാനമാര്‍ഗം മുംബൈയില്‍ എത്തിക്കാന്‍ കഴിയില്ല.
അമിത് ഷാ ആണ് കര്‍ണാടക സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. ബംഗാള്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ നടത്തിയതുപോലുള്ള ശ്രമമാണ് കര്‍ണാടകയിലും അവര്‍ ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ എവിടെയാണ് ജനാധിപത്യം എന്നും ഖാര്‍ഗെ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."