സൈദ് മുഹമ്മദ് നിസാമി അറിവുകളുടെ അതുല്യലോകം കീഴടക്കിയ പണ്ഡിതന്‍: സാദിഖലി തങ്ങള്‍
സൈദ് മുഹമ്മദ് നിസാമി സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ എടവണ്ണപ്പാറ റഷീദിയ്യ അറബിക് കോളജിന് കൈമാറി
എടവണ്ണപ്പാറ: ആഴമേറിയ അറിവുകള്‍ കരസ്ഥമാക്കിയ അതുല്യ പണ്ഡിത പ്രതിഭയായിരുന്നു അന്തരിച്ച സൈദ് മുഹമ്മദ് നിസാമിയെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എഴുത്തും പ്രസംഗവുമായി സമുദായ നവോഥാനത്തിനു നേതൃത്വം നല്‍കിയ വ്യക്തിയും ഉള്‍കാഴ്ചയോടെ കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞ ധിഷണാശാലിയായ പണ്ഡിതനുമായിരുന്നു നിസാമിയെന്നും തങ്ങള്‍ പറഞ്ഞു.
എടവണ്ണപ്പാറ റഷീദിയ്യ അറബിക് കോളജ് സംഘടിപ്പിച്ച നിസാമി അനുസ്മരണ പ്രാര്‍ഥനാ സദസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍. മൂന്നുപതിറ്റാണ്ട് കാലം റഷീദിയ്യ അറബിക് കോളജിന്റെ പ്രിന്‍സിപ്പലായിരുന്നു നിസാമി. കോളജ് മാനേജര്‍ കെ.എസ് ഇബ്‌റാഹീം മുസ്‌ലിയാര്‍ അധ്യക്ഷനായി.
സൈദ് മുഹമ്മദ് നിസാമി സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ കോളജിലേക്ക് നല്‍കുന്നതിനായി മക്കളായ മുഹമ്മദ് ഇഖ്ബാല്‍, ജാവീദ്, ഷജീഹ് എന്നിവര്‍ സാദിഖലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ബി.എസ്.കെ തങ്ങള്‍, അഡ്വ. ബീരാന്‍കുട്ടി, പി.എ ജബ്ബാര്‍ ഹാജി, മുസ്തഫ ഖാസിമി, ബാപ്പു ഹാജി, അബ്ദുല്‍ ഗഫൂര്‍ ഹാജി, കെ.പി സഈദ്, സലാം ഫൈസി ഒളവട്ടൂര്‍, മുഹമ്മദ് ഫൈസി, കരീം വാഫി, ഇസ്ഹാഖ് വാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."