വീണ്ടും തട്ടിപ്പിനിരയായി പഞ്ചാബ് നാഷനല്‍ ബാങ്ക്
ന്യൂഡല്‍ഹി: നിരവ് മോദി നടത്തിയ വായ്പത്തട്ടിപ്പിന് പിന്നാലെ വീണ്ടും തട്ടിപ്പിനിരയായി പഞ്ചാബ് നാഷനല്‍ ബാങ്ക്. ഇരുമ്പുരുക്കു കമ്പനിയായ ഭൂഷണ് പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് 556 മില്യന്‍ ഡോളറിന്റെ ( ഏകദേശം 3,800 കോടി) വായ്പാ തട്ടിപ്പ് നടത്തിയതായി പഞ്ചാബ് നാഷനല്‍ ബാങ്ക് റിസര്‍വ് ബാങ്കിന് റിപോര്‍ട്ട് നല്കി.
ബാങ്കിങ് സംവിധാനത്തെ കബളിപ്പിച്ച് കമ്പനി അവരുടെ അക്കൗണ്ട് മുഖേന ഫണ്ട് തിരിമറി നടത്തിയതാണ് ഫോറന്‍സിക് ഓഡിറ്റില്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതിനായി ഭൂഷണ് പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ് അവരുടെ അക്കൗണ്ട് ബുക്കില്‍ കൃത്രിമം കാട്ടിയതായും പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്. കടം മൂലം റിസര്‍വ് ബാങ്ക് പാപ്പരായ 12 കമ്പനിയുടെ കൂട്ടത്തിലുള്പ്പെടുത്തുകയും പാപ്പര്‍ നിയമപ്രകാരം കോടതിയിലെത്തിക്കുകയും ചെയ്ത കമ്പനിയാണ് ഭൂഷണ് പവര്‍ ആന്‍ഡ് സ്റ്റീല്‍ ലിമിറ്റഡ്. 11000 കോടി രൂപയാണ് നിരവ് മോദി പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് തട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."