ട്രംപ് കഴിവുകെട്ടവനെന്ന് യു.എസിലെ ബ്രിട്ടീഷ് അംബാസഡര്‍
കിം ബ്രിട്ടന് അയച്ച രഹസ്യ സന്ദേശമാണ് ചോര്‍ന്നത്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണകൂടവും കഴിവു കെട്ടവരെന്ന് യു.എസിലെ ബ്രിട്ടിഷ് അംബാസഡര്‍ കിം ഡാരക്. ദ മെയിലിന് ചോര്‍ന്നുകിട്ടിയ തന്ത്രപ്രധാന രേഖകളിലാണ് ഇങ്ങനെ പറയുന്നത്. വാര്‍ത്ത ഇന്നലെ ദ മെയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കിം ബ്രിട്ടന് അയച്ച രഹസ്യ സന്ദേശമാണ് ചോര്‍ന്ന് പത്രത്തിനു കിട്ടിയത്.
ഈ ഭരണകൂടം നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നു തോന്നുന്നില്ല. ഇവര്‍ തീരെ കഴിവുകെട്ടവരാണ്. നയതന്ത്രപരമായും പരാജയമാണ്- ഡാരക് വിലയിരുത്തുന്നു. കഴിഞ്ഞ മാസം ലണ്ടനിലെത്തിയ ട്രംപിനെ സ്ഥിരതയില്ലാത്തവനും അയോഗ്യനുമെന്ന് വിശേഷിപ്പിച്ചതാണ് ഇതില്‍ ഏറ്റവും മാരകമായ പ്രയോഗങ്ങളെന്ന് പത്രം പറയുന്നു.
യു.എസിലേക്ക് അയക്കപ്പെട്ട ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഏറ്റവും പരിചയസമ്പന്നനായ വ്യക്തിയാണ് കിം ഡാരക്. 2016 ജനുവരിയിലാണ് ഇദ്ദേഹത്തെ യു.എസിലെ അംബാസഡറായി നിയമിച്ചത്. ഇറാന്‍ വിഷയത്തിലെ ട്രംപിന്റെ നിലപാടുകള്‍ കുഴപ്പം നിറഞ്ഞതും അനവസരത്തിലുള്ളതുമാണെന്ന് ഡാരക് വിമര്‍ശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."