HOME
DETAILS

പകര്‍ച്ചപ്പനി ബാധ; പൊലിസ് ട്രെയ്‌നിങ് ക്യാംപ് ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു

  
backup
July 29 2016 | 01:07 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ac%e0%b4%be%e0%b4%a7-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8

പാണ്ടിക്കാട്: പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്ത കുളപ്പറമ്പിലെ പൊലിസ് ട്രെയ്‌നിങ് ക്യാംപില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് പി.എച്ച്.സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. മൊയ്തീന്‍കുട്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.വി ബിശ്വജിത്ത്, കെ.എം ഷിജി, പൊലിസ് ഡിസ്‌പെന്‍സറിയിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീര്‍ ഹുസൈന്‍, ജെ.പി.എച്ച്.എന്‍ ആയിഷ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം  നടത്തിയത്.
ആര്‍.ആര്‍.ആര്‍.എഫിലെ 96ല്‍ 83പേര്‍ക്ക് വൈറല്‍ പനി ബാധിച്ചതിനാല്‍ വിശ്രമത്തിനായി അവധി  നല്‍കി. ഐ.ആര്‍.ബിയിലെ 86 ട്രെയ്‌നികളില്‍ 25 പേര്‍ക്ക് പനി ബാധിച്ചതായി കണ്ടെത്തി. ഇതില്‍ ഒരാള്‍ക്ക് ടൈഫോയിഡ് ഉള്ളതായും സംശയിക്കുന്നു.
ഇദ്ദേഹം ഒരാഴ്ച മുന്‍പ് നാട്ടില്‍ പോയിരുന്നു. അവിടെ നിന്നാണ് രോഗബാധ ഏറ്റെതെന്നാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത്. ഐ.ആര്‍.ബിയിലെ മുഴുവന്‍ ട്രെയ്‌നികള്‍ക്കും അസിസ്റ്റന്റ് കമാന്‍ഡന്റ് ടി.സന്തോഷ്, ബറ്റാലിയന്‍  സി.ഐ  മനോജ്, ഡി.കമ്പനിയിലെ രാമചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഹെല്‍ത്ത്  ഇന്‍സ്‌പെക്ടര്‍ ബോധവത്കരണ ക്ലാസെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago
No Image

താമരശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചു; ഭര്‍ത്താവ് അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago