HOME
DETAILS

ഹണിട്രാപ്പിലെ മുഖ്യപ്രതി പിടിയില്‍

  
backup
September 28 2018 | 04:09 AM

%e0%b4%b9%e0%b4%a3%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4

മാനന്തവാടി: മാനന്തവാടിയിലെ യുവവ്യാപാരിയെയും സുഹൃത്തുക്കളെയും സ്ത്രീകളടങ്ങുന്ന സംഘം തട്ടിക്കൊണ്ടുപോയി മൈസൂര്‍, മാനസിനഗറില്‍ വീട്ടുതടങ്കലിലാക്കി 20 ലക്ഷം രൂപ മോചന ദ്രവ്യമായി ആവശ്യപ്പെട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച് സംഭവത്തിലെ പ്രധാന പ്രതിയെ മാനന്തവാടി പൊലിസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണിയും സംഘവും അറസ്റ്റ് ചെയ്തു.
കര്‍ണ്ണാടക കുശാല്‍നഗര്‍ ഗോണ്ടിബസവനള്ളി സ്വദേശിയായ നസീര്‍ എന്ന നൗഷാദിനെയാണ് പൊലിസ് വലയിലാക്കിയത്.
തിരുവനന്തപുരത്തുള്ള പ്രമുഖ വ്യവസായിയെ കുടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് നൗഷാദ് പൊലിസൊരുക്കിയ ട്രാപ്പില്‍പെടുന്നത്.
വ്യാപാരികളെയും മറ്റ് സമൂഹത്തിലെ പ്രമുഖരെയും സ്ത്രീകളെ ഉപയോഗിച്ച് ഫോണിലൂടെ പ്രലോഭിപ്പിച്ച് റിസോര്‍ട്ടുകളിലും, ഹോട്ടലുകളിലും മറ്റുമെത്തിച്ച ശേഷം അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി വിലപേശി ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ പ്രാധന കണ്ണിയാണ് ഇപ്പോള്‍ പിടിയിലായ നൗഷാദ്.
ഏഴോളം പേര്‍ക്കെതിരേയായിരുന്നു സംഭവത്തില്‍ കേസെടുത്തിരുന്നത്.
സംഘത്തിലെ പ്രധാനകണ്ണിയായ നൗഷാദ് പൊലിസിനെ വെട്ടിച്ച് ബംഗളൂരുവില്‍ താമസിച്ച് വരികയായിരുന്നു. നൗഷാദിനെ പ്രലോഭിപ്പിച്ച് മാനന്തവാടിയിലെത്തിച്ച പൊലിസ് ഒടുവില്‍ പ്രതിയെ വലയിലാക്കുകയായിരുന്നു. നൗഷാദിന് കര്‍ണ്ണാടകയില്‍ പല സ്റ്റേഷനുകളിലും സമാനരീതിയിലുള്ള കേസുകള്‍ നിലവിലുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി എസ്.ഐ പി.കെ മണി പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  7 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  7 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  7 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  16 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  17 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  17 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  17 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  17 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  18 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  18 hours ago