ബി.ജെ.പിയും സി.പി.എമ്മും പരസ്പരം സഹായിക്കുന്നു: എ.കെ ആന്റണി
തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും പരസ്പരം കൊലപാതകങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അവര്‍ ശത്രുക്കളല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മിനെ ചെറുക്കാനുള്ള കരബലം ബി.ജെ.പിക്ക്് മാത്രമേയുള്ളൂവെന്ന് വരുത്തിത്തീര്‍ത്ത് പരമാവധി സി.പി.എം വിരുദ്ധരെ ആര്‍.എസ്.എസ് ബി.ജെ.പി പാളയത്തില്‍ എത്തിക്കാണ് സി.പി.എം ശ്രമിക്കുന്നത്. അവര്‍ നടത്തുന്ന അക്രമരാഷ്ട്രീയത്തിന് പിന്നിലെ രഹസ്യ അജണ്ട ഇതാണ്. സി.പി.എം ബി.ജെ.പിയെ പരോക്ഷമായി സഹായിക്കുകയാണ് ചെയ്യുന്നത്. കേരളത്തില്‍ ചോരക്കളി നടക്കുമ്പോള്‍ നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കെതിരേ പറഞ്ഞവര്‍ ഇന്ന് റഫാല്‍ ഇടപാടിലെ അഴിമതിയില്‍ നിശബ്ദത പാലിക്കുന്നുവെന്ന് കണ്‍വന്‍ഷനില്‍ സംസാരിച്ച് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണ് റഫാല്‍. നോട്ടു നിരോധനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച് രാജ്യത്തെ കൊള്ളയടിച്ചു. ഇതിനെതിരേ ശക്തമായി പ്രതികരിക്കേണ്ട തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോയാല്‍ പരാമവധി എം.പിമാരെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
കേരളത്തില്‍ യു.ഡി.എഫ് കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കും. കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാരും കേരളത്തിലെ പിണറായി സര്‍ക്കാരും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണ്. അഴിമതിയുടെ അഴുക്ക് പുരണ്ട സര്‍ക്കാരുകളാണ് കേന്ദ്രവും കേരളവും ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."