HOME
DETAILS

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം; എം.പി നിവേദനം നല്‍കി

  
backup
September 28 2018 | 06:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82-%e0%b4%b8%e0%b5%97

കൊല്ലം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യാക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും എയര്‍ ഇന്ത്യ മൃതശരീരം ഇന്ത്യയിലെത്തിക്കുന്നതിന് ചാര്‍ജ്ജ് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിനും നിവേദനം നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് മൃതദേഹം കൊണ്ടുവരുന്നതിന് സൗജ്യമായി വിമാന സൗകര്യമേര്‍പ്പെടുത്തണമെന്നുള്ളത് മലയാളികളുള്‍പ്പെടെയുള്ള ഗള്‍ഫ് നാട്ടിലെ പ്രവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ്. എന്നാല്‍ സൗജന്യ സംവിധാനം ഏര്‍പ്പെടുത്തുന്നതിനു പകരം നിലവിലെ നിരക്ക് കുത്തനെ കൂട്ടുകയാണ് എയര്‍ ഇന്ത്യ ചെയ്തത്. മൃതശരീരം നാട്ടിലെത്തിക്കുന്നതിന് ഭാരം കണക്കാക്കി ചാര്‍ജ്ജ് നിശ്ചയിക്കുന്ന എയര്‍ ഇന്ത്യയുടെ നിലപാട് മരണപ്പെട്ടവരോടും മൃതശരീരത്തോടുമുള്ള അനാദരവാണ്. ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന പ്രവാസികളുടെ സാമ്പത്തിക നിലവാരം പരിഗണിക്കാതെയാണ് എയര്‍ ഇന്ത്യ ചാര്‍ജ്ജ് കുത്തനെ കൂട്ടിയത്. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അതിനായി സൗജന്യ വിമാന സൗകര്യം ഏര്‍പ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago