എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും: കുമാരസ്വാമി
എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. സര്‍ക്കാര്‍ ശക്തമായി തന്നെ മുന്നോട്ടുപോകും. എല്ലാം പ്രശ്നങ്ങളും പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി, ഭരണപക്ഷ എം.എല്‍.എമാരുടെ രാജി തുടരുകയാണ്.
സ്വതന്ത്ര എം.എല്‍.എയായ എച്ച് നാഗേഷ് മന്ത്രിസ്ഥാനം രാജിവെക്കുകയും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മാസം മുമ്പാണ് നാഗേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ബി.ജെ.പി പക്ഷത്തെ എം.എല്‍.എമാരുടെ എണ്ണം 106 ആയി. നാഗേഷിന്റെ രാജിയോടെ 14 എം.എല്‍.എമാരുടെ പിന്തുണയാണ് ജെ.ഡി.എസ്കോണ്‍ഗ്രസ് സര്‍ക്കാറിന് നഷ്ടപ്പെട്ടിരിക്കുന്നത്.
അതേസമയം, രാജിവെച്ച എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരും രാജിവെച്ചതായാണ് സൂചന. വിമത എം.എല്‍.എമാര്‍ക്ക് മന്ത്രി സ്ഥാനം നല്‍കാനാണ് രാജിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ് വിമത എം.എല്‍.എ രാമലിംഗ റെഡ്ഡിയെ കുമാരസ്വാമി ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തില്‍ വെച്ച് കണ്ടിരുന്നു. രാമലിംഗ റെഡ്ഡി രാജി പിന്‍വലിക്കുമെന്ന് സൂചനയുണ്ടെങ്കിലും നിലപാട് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."