യുവാക്കളുടെ അപകട മരണം കണ്ണീരണിഞ്ഞ് ആനമങ്ങാട്
പെരിന്തല്‍മണ്ണ: യുവാക്കളുടെ അപ്രതീക്ഷിത അപകട മരണത്തിന്റെ ഞെട്ടലില്‍ നിന്നും ഇപ്പോഴും തൂത, ആനമങ്ങാട് ഗ്രാമങ്ങള്‍ മുക്തമായിട്ടില്ല. ബുധനാഴ്ച ആനമങ്ങാട് ഹൈസ്‌കൂള്‍ പടിയില്‍വച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് തൂത വീട്ടിക്കാട് പപ്പടക്കാരന്‍ വീട്ടില്‍ വാപ്പുവിന്റെ മകന്‍ അബ്ദുല്‍ മജീദ് (38), ആനമങ്ങാട് വടക്കെപുരയ്ക്കല്‍ നാരായണന്റെ മകന്‍ സുഭാഷ് എന്ന കുഞ്ഞുമണി(26) എന്നിവര്‍ മരണപ്പെട്ടത്.
പെരിന്തല്‍മണ്ണയില്‍ നിന്നും ബൈക്കില്‍ വരികയായിരുന്ന അബ്ദുല്‍ മജീദ് ഓടിച്ചിരുന്ന ബൈക്കും പാലോളി പറമ്പ് പെട്രോള്‍ ബങ്കിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് സ്വദേശി സുരേഷും, സുഭാഷും സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
ഇരു ബൈക്കുകളും കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് റോഡരികിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സുരേഷിന് സംഭവത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ജില്ലാശുപത്രി പരിസരത്തും ഇരു കുടുംബങ്ങളുടെ വീട്ടിലേക്കും നൂറ് കണക്കിനാളുകളാണ് ഒഴുകിയെത്തിയത്.
പെരിന്തല്‍മണ്ണ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ നേതൃത്വത്തില്‍ മറവ് ചെയ്തു.
അബ്ദുല്‍ മജീദിന്റെ മൃതദേഹം വീട്ടിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സുഭാഷിന്റെ സംസ്‌കാരം ഐവര്‍മഠത്തില്‍ നടന്നു. കാര്‍പെന്ററായ സുഭാഷ് മൂന്ന് മാസം മുന്‍പാണ് വിദേശത്ത് നിന്ന് വന്നത്. തിരിച്ച് വിദേശത്തേക്ക് തന്നെ പോകാനുള്ള ഒരുക്കത്തിലായിരുന്നു സുഭാഷ്. മരിച്ച അബ്ദുല്‍ മജീദ് പാചക തൊഴിലാളിയായിരുന്നു. നാല് കുട്ടികളു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."