വടകര നഗരസഭ അഴിമതിക്ക് മൗനാനുവാദം നല്‍കുന്നു: കോണ്‍ഗ്രസ ്
വടകര: വടകര നഗരസഭാ ഭരണകൂടം അഴിമതിക്ക് മൗനാനവാദം നല്‍കുകയാണെന്ന് വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. നഗരത്തില്‍ അനധികൃത കെട്ടിടങ്ങള്‍ കൂണുപോലെയാണ് മുളച്ചു പൊന്തുന്നത്.
അഴിമതിയുടെ കാര്യത്തില്‍ നഗരസഭാ ഭരണാധികാരികളും ചില ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണ്. നഗരസഭയില്‍ ഉന്നതനായ ഉദ്യോഗസ്ഥന്‍ തന്നെ വിജിലന്‍സിന്റെ പിടിയിലായത് മുനിസിപ്പാലിറ്റിയില്‍ നടക്കുന്ന അഴിമതിയുടെ ഉദാഹരണമാണ്.
അഴിമതിക്കെതിരേ പൊതുവികാരം ഉണരണമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എസ് രഞ്ജിത് കുമാര്‍ അധ്യക്ഷനായി. കെ.പി കരുണന്‍, അഡ്വ ഇ നാരായണന്‍ നായര്‍, പി അശോകന്‍, നടോല്‍ വിശ്വന്‍, കെ അബ്ദുല്‍ ലത്തീഫ്, നടക്കല്‍ വിശ്വന്‍, കോറോത്ത് ബാബു, സുരേഷ് കുളങ്ങരത്ത്, പ്രഭിന്‍ പാക്കയില്‍, ബിജു ആയാടത്തില്‍, വി.കെ ഭാസ്‌കരന്‍, ഒ.വി ഭാസ്‌കരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."