ഒരു മണിക്കൂറിനുള്ളില്‍ ലോക്‌സഭയില്‍ ചുട്ടെടുത്തത് എട്ട് ബില്ലുകള്‍; ദുരൂഹമായി യു.എ.പി.എ ബില്ലും
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ വകവയ്ക്കാതെ, ഒരു മണിക്കൂറിനുള്ളില്‍ എട്ടു ബില്ലുകളാണ് ലോക്‌സഭയില്‍ തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയേക്കാവുന്ന യു.എ.പി.എ, എന്‍.ഐ.എ ഭേദഗതി ബില്ലുകളടക്കമുള്ള സുപ്രധാന ബില്ലുകളാണ് സഭയില്‍ തിരക്കിട്ട് അവതരിപ്പിച്ചത്. പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ ബില്ല് ചര്‍ച്ചക്ക് വരുമ്പോള്‍ വിശദമായി അംഗങ്ങള്‍ക്ക് സംസാരിക്കാമെന്ന നിലപാടാണ് സ്പീക്കര്‍ ഓം ബിര്‍ള സ്വീകരിച്ചത്.
ഡി.എന്‍.എ സാങ്കേതികവിദ്യ നിയന്ത്രണ ബില്ല്, നിയമവിരുദ്ധ പ്രവൃത്തികള്‍ തടയല്‍ ഭേദഗതി ബില്ല് (യു.എ.പി.എ), ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) ഭേദഗതി ബില്ല്്്, മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ല്, ഉപഭോക്തൃ സംരക്ഷണ ബില്ല്, പൊതുകെട്ടിട (നിയമാനസൃതമാല്ലാത്ത കുടികിടപ്പുകാരെ പുറത്താക്കല്‍) ഭേദഗതി ബില്ല്, ജാലിയന്‍വാലാബാഗ് ദേശീയ സ്മാരക ഭേദഗതി ബില്ല് , കേന്ദ്ര സര്‍വകലാശാല ഭേദഗതി ബില്ല് തുടങ്ങിയവയാണ് സഭയില്‍ അവതരിപ്പിച്ചത്.
Read More... യു.എ.പി.എ, എന്‍.ഐ.എ ഭേദഗതി ബില്ലുകളെ ലോക്‌സഭയില്‍ എതിര്‍ത്ത് മുസ്‌ലിംലീഗ് എം.പിമാര്‍
ഡി.എന്‍.എ ഭേദഗതി ബില്ല് പൗരാവകാശങ്ങളുടെ ലംഘനമാണന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. വിചാരണ തടവുകാരെയടക്കം ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കണമെന്ന ബില്ലിലെ വ്യവസ്ഥയെ അംഗീകരിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ഏജന്‍സികള്‍ക്ക് അമിതാധികാരം നല്‍കാനുള്ള ഭേദഗതി കൊണ്ടുവരുന്നതിനെ കോണ്‍ഗ്രസ്, ആര്‍.എസ്.പി, മുസ്്‌ലിംലീഗ് അംഗങ്ങള്‍ എതിര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."