HOME
DETAILS
MAL
ഗാന്ധിമേനോന്‍ മൈതാനത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞു
backup
September 28 2018 | 06:09 AM
ആനക്കര: ചേക്കോട് ഗാന്ധിമേനോന്‍ മൈതാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ തടഞ്ഞു. ബുധനാഴ്ച്ച ഉച്ചയോടെ പൊലിസും മണ്ണുമാന്തിയന്ത്രവുമായി എത്തിയ വ്യവസായ ഉടമകള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയായിരുനു.
എന്നാല്‍ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സംയോചിത ഇടപെടലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കേണ്ടി വന്നു. ഇന്ന് എം.എല്‍.എ യോഗം വിളിച്ചിട്ടുണ്ടെന്നും അതിനുശേഷം തീരുമാനമെടുക്കാമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം പി.ബാലകൃഷ്ണന്, വാര്‍ഡംഗം കെ. സ്മിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു നാട്ടുകാര്‍ സംഘടിച്ചെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."