HOME
DETAILS
MAL
പ്രവാസി വോട്ട്; ഇലക്ഷൻ കമ്മീഷൻ തീരുമാനം സ്വാഗതാർഹം: രാജു കല്ലുംപുറം
backup
December 03 2020 | 23:12 PM
മനാമ: പ്രവാസി വോട്ടവകാശത്തിന്റെ കാര്യത്തിൽ ഇലക്ഷൻ കമ്മീഷന്റെ നിർണ്ണായകവും ചാരിത്രപരമവുമായ തീരുമാനത്തെ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം സ്വാഗതം ചെയ്തു. വരാൻ പോവുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് തപാൽ വോട്ട് അനുവദിക്കുവാൻ തീരുമാനിച്ച ഇലക്ഷൻ കമ്മീഷൻ നടപടി പ്രവാസികൾക്ക് ലഭിച്ച അംഗീകാരമാണ്. പതിറ്റാണ്ടുകളുടെ പ്രവാസികളുടെ ആവശ്യമാണ് പ്രവാസി വോട്ട്. പ്രവാസികൾക്ക് രാജ്യത്ത് ഒരു സമ്മർദ്ദ കക്ഷിയാവാനും അവകാശങ്ങൾ നേടിയെടുക്കുവാനും ഇത് സഹായകമാവും.ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ അനുകൂല നടപടി സ്വീകരിക്കും എന്നാണ് നാം പ്രതീക്ഷിക്കുന്നത്.ഇത് നടപ്പിലാക്കുവാൻ എംബസ്സികളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹി എന്ന നിലയിൽ ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണ അർപ്പിക്കുന്നതോടൊപ്പം ഇത് വിജയത്തിലെത്തിക്കുവാൻ പ്രവാസികൾക്കിടയിൽ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും ഞങ്ങൾ തയ്യാറാണെന്നും രാജു കല്ലുംപുറം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."