മയ്യിച്ച അടിപ്പാത നിര്‍മാണം പുരോഗമിക്കുന്നു
ചെറുവത്തൂര്‍: മയിച്ച റെയില്‍വേ അടിപ്പാത നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പാളങ്ങള്‍ക്കടിയില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള കുഴിയെടുക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. വാഹനങ്ങള്‍ക്കും മറ്റും സുഗമമായി കടന്നുപോകാന്‍ സാധിക്കുന്ന രീതിയില്‍ 2.75 മീറ്ററിലാണ് അടിപ്പാത നിര്‍മിക്കുന്നത്.
അടിപ്പാത യാഥാര്‍ഥ്യമാകുന്നതോടെ ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയായ തുരുത്തി, കാരിയില്‍, മീന്‍കടവ്, മയ്യിച്ച പടിഞ്ഞാറ്, കുറ്റിവയല്‍, കുണ്ടുപടന്ന, കിഴക്കേമുറി തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ ദേശീയപാതയുമായും ചെറുവത്തൂര്‍, നീലേശ്വരം ടൗണുമായും ബന്ധപ്പെടാനാവും.
നിലവില്‍ നിരവധി യാത്രക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ റെയില്‍പാളം മറികടന്നാണ് സ്‌കൂളുകളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നത്. പി. കരുണാകരന്‍ എം.പിയാണ് മയിച്ച അടിപ്പാതയ്ക്കു റെയില്‍ ഡി.ആര്‍.എമ്മിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചത്. രണ്ടു കോടിയാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്.
മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് നിര്‍മാണത്തിനാവശ്യമായ തുകയും ചെറുവത്തൂര്‍ പഞ്ചായത്ത് സെന്റേജ് ചാര്‍ജും അടച്ചു. ആറുമാസത്തിനകം അടിപ്പാത ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന രീതിയിലാണ് നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."