പ്രളയ സെസും ഇന്ധന, വൈദ്യുതി ചാര്‍ജ് വര്‍ധനവും വിലക്കയറ്റം രൂക്ഷമാകും
തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായി ജി.എസ്.ടിക്കുമേല്‍ സംസ്ഥാനം ഏര്‍പ്പെടുത്തിയ ഒരുശതമാനം പ്രളയ സെസും കേന്ദ്രം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ചതും വൈദ്യുതിചാര്ജിലെ വന്‍ വര്‍ധനവും സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളം വന്‍തോതിലുള്ള വിലക്കയറ്റത്തിനായിരിക്കും സാക്ഷിയാകാന്‍ പോകുക.
ഇന്ധന, വൈദ്യുതി നിരക്കുകളിലെ വര്‍ധന സൃഷ്ടിക്കുന്ന വിലക്കയറ്റം സാധാരണക്കാരന്റെ കുടുംബ ബജറ്റുകളുടെ താളംതെറ്റിക്കും. ഇന്ധന വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ വാഹന വാടകകളില് മാറ്റംവേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.
ട്രാന്‍സ്പോര്‍ട്ട് വ്യവസായം പ്രതിസന്ധിയിലേക്ക് പോകുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാറ്റിനും മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെ സംബന്ധിച്ച് ഇന്ധനവിലയിലുണ്ടാകുന്ന വര്‍ധന സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ഇപ്പോഴുണ്ടായിരിക്കുന്ന വൈദ്യുതി നിരക്ക് വര്‍ധന ചെറുകിട വ്യാപാര സ്ഥാപനങ്ങളെ കാര്യമായി ബാധിക്കും. വാഹന വര്‍ക്ക്ഷോപ്പുകള്‍ മുതല്‍ ധാന്യം പൊടിക്കുന്ന മില്ലുകളില്വരെ നിരക്ക് കുത്തനെ വര്‍ധിപ്പിക്കും.
കോഴി, കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിനും നിരക്ക് വര്‍ധിപ്പിച്ചതോടെ ചിക്കനും ബീഫിനും മട്ടനുമൊക്കെ വില കൂടും. പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനിലും വര്‍ധനവ് ഉണ്ടാകും. പച്ചക്കറിയുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയും വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."