HOME
DETAILS
MAL
ഉദ്യോഗസ്ഥ പോര്: പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്കി
backup
May 24 2017 | 05:05 AM
തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരായ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണസ്വാമിയും കൃഷി ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മിലുള്ള ഉദ്യോഗസ്ഥ പോര് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തപ്രമേയ നോട്ടിസ് നല്കി. വി.ഡി. സതീശന് എം.എല്‍.എയാണ് പ്രതിപക്ഷത്തുനിന്നു നോട്ടിസ് നല്‍കിയത്.
അതേസമയം വി.ഡി സതീശന് സംസാരിക്കുന്നതിനിടെ സ്പീക്കര്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ബഹളം വെച്ചു. സതീശന് സംസാരിക്കുന്നതിനിടെ അടിയന്തിര പ്രമേയത്തില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ സംസാരിച്ചത് സ്പീക്കര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറിങ്ങുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."