പൂമണം ചൊരിയുന്ന പൂക്കാരത്തെരുവ്
പാലക്കാട്: നഗരത്തിന് പൂക്കളുടെ സുഗന്ധം പരത്തുന്ന പാലക്കാടിന്റെ ഹൃദയഭാഗമാണ് മേട്ടുപാളയം പൂക്കാരതെരുവ്. വ്യത്യസ്ത നിറങ്ങളുള്ള പൂക്കളുടെ വര്‍ണശബളതയില്‍ ഇന്നും അറിയപ്പെടുന്നു. തമിഴ്‌നാട്ടില്‍നിന്ന് വരുന്ന അതിമനോഹരമായ പൂക്കളാണ് പൂക്കാരതെരുവില്‍ എത്തുന്നത്. ആയിരങ്ങളുടെ ജീവിതസ്വപ്നങ്ങള്‍ക്ക് സുഗന്ധം പരത്തുന്ന വിവിധ വര്‍ണങ്ങളിലുള്ള പൂക്കളില്‍ ജീവിതം കരുപിടിപ്പിക്കുന്നവരുടെ തെരുവാണിത്.
30 വര്‍ഷമായി ഈ തെരുവില്‍ ആളുകള്‍ കൂട്ടായ്മയുടെ ഭാഗമായി പൂക്കളുടെ സുഗന്ധ വിസ്മ്യതിയില്‍ ജോലി ചെയ്ത് മുന്നോട്ട് പോകുന്നത്.
ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് വ്യത്യസ്ത തരത്തിലുള്ള പൂക്കള്‍ കെട്ടി കൊടുക്കുന്നത്. അങ്ങനെ 200റോളം ആളുകളുടെ കൂട്ടായ്മയാണ് പൂക്കാരതെരുവിലുള്ളത്.
പുരുഷന്മാരാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. എല്ലാവരും ഒരുമിച്ചിരുന്ന് വളരെയേറെ രസകരമായിട്ടാണ് പൂക്കള്‍ കോര്‍ത്തിണക്കുന്നത്. ഈ തൊഴിലൂടെയാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. പൊള്ളാച്ചിലെയും ഡിണ്ടിക്കലിലേയും മലക്കോട്ടയിലെയും കറുത്ത മണ്ണില്‍ സമൃദ്ധമായി തഴച്ചു വളരുന്ന പൂക്കളാണ് പൂക്കാരതെരുവില്‍ എത്തുന്നത്.
മുല്ല, റോസ്, ജമന്തി, മല്ലിക, ചെണ്ടുമല്ലി, കതമ്പം എന്നീ പൂക്കളാണ് ഉള്ളത്. പുലര്‍ച്ചെ എത്തുന്ന ചാക്കുകണക്കിനെ പൂക്കളാണ് കൊണ്ടുവന്ന് മാല രൂപത്തിലാക്കി വില്‍ക്കുന്നത്. മിനിറ്റുകള്‍ കൊണ്ടാണ് പൂക്കള്‍ കോര്‍ത്തിണക്കുന്നത്. പല സ്ഥലങ്ങളിലുള്ള ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. കല്യാണ ആവശ്യങ്ങള്‍ക്കും അമ്പല കാര്യങ്ങള്‍ക്കും വേണ്ടിയാണ് പൂക്കള്‍ കെട്ടി കൊടുക്കുന്നത്.
പൂമാലകള്‍ പല ഭാഗങ്ങളിലേക്കും കൊണ്ടുപോകുന്നത്. സീസണ്‍കാലത്ത് നല്ല തിരക്കായിരിക്കും. പൂക്കളുടെ വില സീസണുകള്‍ക്കനുസരിച്ച് മാറ്റമുണ്ടാകും. മഴകാലങ്ങളില്‍ പൂക്കളിന്റെ വില കുറവായിരിക്കും. പൂക്കളുടെ വില കുറയുന്നതുമൂലം അവര്‍ക്ക് കിട്ടുന്ന ലാഭം കുറവായിരിക്കും. ചെറിയ വരുമാനമാണെങ്കിലും ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ഥത കാണിച്ച് ഇന്നും പൂക്കാരതെരുവില്‍ പൂക്കളുടെ ഗന്ധത്തെ നിലനിര്‍ത്തി മുന്നോട്ട് പോകുന്നു. അതിമനോഹരമായ പൂക്കളുടെ ഗന്ധം ആസ്വാദിച്ചാണ് പൂക്കാരതെരുവ് ഇന്നും ഉണരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."