ശക്തി കേന്ദ്രങ്ങള്‍ പോലും കൈവിട്ടു; മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി, കിട്ടിയത് ആറില്‍ ഒരു സീറ്റ്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബി.ജെ.പി ജയിച്ചത്. നാലിടത്ത് കോണ്‍ഗ്രസ്-എന്‍.സി.പിശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ്.
ആര്.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുനെയിലും ബി.ജെ.പിക്ക് വമ്പന്‍ പരാജയമാണ് നേരിട്ടത്. 30 വര്‍ഷമായി ബി.ജെ.പി വിജയിച്ചുവന്ന സീറ്റാണ് നാഗ്പുര്‍.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും ഫഡ്നാവിസിനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും ഏറെ സ്വാധീനമുള്ള ബിജെപിയുടെ ശക്തി കേന്ദ്രമായ അമരാവതിയിലും കോണ്‍ഗ്രസാണ് ജയിച്ചത്. നാഗ്പൂര്‍ മുന്‍ മേയറായിരുന്ന സന്ദീപ് ജോഷിയായിരുന്നു ഇവിടെ ബിജെപിയുടെ സ്ഥാനാര്‍ഥി. ഫഡ്നാവിസിന്റെ അടുത്തയാളാണ് സന്ദീപ്. കോണ്‍ഗ്രസിന്റെ അഭിജിത് വന്‍ജാരിയാണ് സന്ദീപിനെ പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."