കൊവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കകം വിതരണം ചെയ്യാനാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:കൊവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കകം വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിനുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. ഗവേഷകരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ കൊവിഡ് വാക്സിനേഷന്‍ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, വിവിധ രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://twitter.com/ANI/status/1334761204116439045
സര്‍വകക്ഷി യോഗത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പന്ത്രണ്ട് നേതാക്കള്‍ പങ്കെടുത്തു. വാക്സിന്‍ വിതരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ എഴുതി നല്‍കാന്‍ പ്രധാനമന്ത്രി നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."