HOME
DETAILS

മുഴുവന്‍ ഇന്ത്യന്‍ ഹാജിമാര്‍ക്കും താമസം മിനക്കകത്ത് സജ്ജീകരിക്കും: അംബാസിഡര്‍

  
backup
July 08 2019 | 21:07 PM

%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae

 

 
മക്ക: ഇന്ത്യയില്‍ നിന്നെത്തുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും മിന അതിര്‍ത്തിക്കുള്ളില്‍ തന്നെ താമസ സൗകര്യമൊരുക്കുമെന്നു ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ് വ്യക്തമാക്കി. ഇന്ത്യയില്‍നിന്നും ഹാജിമാര്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇതിനു തടസമില്ല.
പ്രത്യേകമായി നിര്‍ണയിക്കപ്പെട്ട നിശ്ചിത ഭാഗം മാത്രമാണ് മിനായെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ എത്തുമ്പോള്‍ സ്ഥല പരിമിതി പ്രധാന വിഷയം തന്നെയാണ്. അതിനാല്‍ മിനയില്‍ സ്ഥല വ്യാപ്തി കൂടാത്തതിനാല്‍ നിലവിലെ ടെന്റുകളില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിച്ചായിരിക്കും ഇതിനു പരിഹാരം കാണുക. ഇതിനായി ടെന്റുകളില്‍ കൂടുതല്‍ ഹാജിമാരെ ഉള്‍കൊള്ളിക്കാനുള്ള നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍വര്‍ഷങ്ങളില്‍ ടെന്റുകളില്‍ ഉള്ളതിനേക്കാള്‍ ഓരോ ടെന്റിലും 20 ഹാജിമാരെ കൂടുതലായി ഉള്‍ക്കൊള്ളിക്കാനാണ് ഉദ്ദേശം. മിനായില്‍ അഞ്ചു ദിവസം രണ്ടു നേരവും ഭക്ഷണം ലഭ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പുണ്യ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള മശാഇര്‍ ട്രെയിന്‍ യാത്രക്കുള്ള അനുമതി എല്ലാ ഹാജിമാര്‍ക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനായുള്ള നടപടികള്‍ പുരോഗമിക്കുകയായാണെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ സഊദി അധികൃതരുടെ ഭാഗത്തുനിന്നും വ്യക്തമായ ഉത്തരം ലഭ്യമല്ലെങ്കിലും മുന്‍വര്‍ഷത്തെപ്പോലെ ഏതാനും പേര്‍ക്ക് മാത്രമായിരിക്കും മശാഇര്‍ ട്രെയിന്‍ സര്‍വിസ് ലഭ്യമാകുകയെന്നാണ് വിവരം. നാട്ടില്‍നിന്നു പോരുമ്പോള്‍ തന്നെ സിംകാര്‍ഡ് ഹാജിമാര്‍ക്ക് നല്‍കുന്നുണ്ട്.
ഇത് ആക്ടിവേറ്റ് ചെയ്യുന്നതിന് ഫിംഗര്‍ പ്രിന്റ് അനിവാര്യമായതിനാല്‍ അതിനുള്ള സൗകര്യങ്ങള്‍ എല്ലാ ബ്രാഞ്ചുകളിലും ഒരുക്കിയിട്ടുണ്ട്. ചികിത്സ തേടിയെത്തുന്ന ഹാജിമാരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ഇ-മസിഹ സംവിധാനം വഴി ചികിത്സയുടെ മുഴുവന്‍ വിവരങ്ങളും ഏതു സമയവും ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  26 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  31 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago