HOME
DETAILS

സഞ്ചയ സോഫ്റ്റ്‌വെയറിലെ പിശക്, സര്‍ക്കാരിന് കോടികള്‍ നഷ്ടം

  
backup
September 28 2018 | 18:09 PM

sanjaya-software-le-pishak

 

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ നികുതിപിരിവ് ഓണ്‍ലൈനിലൂടെയാക്കുന്നതിനായി വികസിപ്പിച്ച സഞ്ചയ സോഫ്റ്റ്‌വെയറിലെ അപാകത കാരണം സര്‍ക്കാരിനു നഷ്ടമായത് കോടിക്കണക്കിനു രൂപ. നാലു വര്‍ഷമായി നടക്കുന്ന ഓണ്‍ലൈന്‍ നികുതി പിരിവിലൂടെ നഷ്ടമായ തുക പലിശ സഹിതം തിരിച്ചുപിടിക്കണമെന്നാണ് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന അനൗദ്യോഗിക നിര്‍ദേശം.
നികുതി പിരിവിനായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐ.കെ.എം) തയാറാക്കിയ സോഫ്റ്റ്‌വെയറിലെ അപാകത കാരണം പ്രതിസന്ധിയിലായത് പഞ്ചായത്തുതല ഉദ്യോഗസ്ഥരും പൊതുജനവുമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള വീടുകള്‍, കെട്ടിടങ്ങള്‍, ഫ്‌ളാറ്റുകള്‍ തുടങ്ങിയവയുടെ നികുതി നേരത്തെ രശീതി വഴിയാണ് സ്വീകരിച്ചിരുന്നത്. സഞ്ചയ സോഫ്റ്റ്‌വെയറിലൂടെ നികുതി പിരിവ് പൂര്‍ണമായും ഓണ്‍ലൈനിലേക്കു മാറുന്നതിനോടൊപ്പം 2011ല്‍ ആരംഭിച്ച നികുതി പരിഷ്‌കാരം 2013-14 വര്‍ഷത്തിലാണ് പൂര്‍ണമായും പ്രാബല്യത്തിലായത്. എന്നാല്‍, കാലാനുസൃതമായ മാറ്റങ്ങളുണ്ടായ കെട്ടിടങ്ങള്‍, പൊളിച്ചുനീക്കിയ കെട്ടിടങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം പഴയതോ തെറ്റായതോ ആയ രീതിയിലായിരുന്നു സഞ്ചയ സോഫ്റ്റ്‌വെയറില്‍ നികുതി രേഖപ്പെടുത്തിയിരുന്നത്.
ഇടക്കാലത്തു ചെറിയ കെട്ടിടങ്ങള്‍ക്കനുവദിച്ച നികുതിയിളവ് മുന്‍കാല പ്രാബല്യത്തോടെ സോഫ്റ്റ്‌വെയര്‍ കണക്കാക്കിയതുള്‍പ്പെടെ നിരവധി പോരായ്മകളാണുണ്ടായിരുന്നത്. ഇത്തരത്തില്‍ കോടിക്കണക്കിനു രൂപ തദ്ദേശ വകുപ്പിനു നഷ്ടമായയെന്ന കണ്ടെത്തലിനെ തുടര്‍ന്നു കഴിഞ്ഞ ഡിസംബറിലാണ് സോഫ്റ്റ്‌വെയര്‍ ശുദ്ധീകരണം ആരംഭിച്ചത്.
സംസ്ഥാനതലത്തില്‍ സോഫ്റ്റ്‌വെയറില്‍ വരുത്തിയ മാറ്റം പ്രകാരം അതാത് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ നികുതി പിരിച്ചതു ശരിയായാണോ എന്ന് ഉറപ്പാക്കുകയാണ് പ്യൂരിഫിക്കേഷനിലൂടെ ചെയ്യുന്നത്. ഒക്ടോബര്‍ 31നകം ഇതിന്റെ പകുതി പ്രവര്‍ത്തനമെങ്കിലും പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ക്കു മാസാന്തം നടക്കുന്ന പെര്‍ഫോമന്‍സ് യോഗത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സഞ്ചയ സോഫ്റ്റ്‌വെയര്‍ കണക്കാക്കിയതു പ്രകാരമുള്ള തുക മിക്ക പഞ്ചായത്തുകളും പിരിച്ചെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുള്ള മലപ്പുറം ജില്ലയില്‍ 18 പഞ്ചായത്തുകള്‍ ഒഴികെ ബാക്കിയെല്ലാം നൂറു ശതമാനം നികുതി പിരിവ് നടത്തിയതാണ്. ശുദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാകുന്നതോടെ ഈ പഞ്ചായത്തുകളിലെ ജനങ്ങള്‍ വീണ്ടും പലിശ സഹിതം നികുതിയടക്കേണ്ടിവരും. അപൂര്‍വം ചിലര്‍ക്കു ശുദ്ധീകരണം പൂര്‍ത്തിയാകുന്നതോടെ പണം തിരിച്ചുലഭിക്കാനുള്ള സാധ്യതയുമുണ്ട്.
സോഫ്റ്റ്‌വെയറിലെ അപാകത കണ്ടെത്താന്‍ നാലു വര്‍ഷംവരെ സമയമെടുത്ത സാഹചര്യത്തില്‍ കുടിശ്ശികയുടെ 36 ശതമാനംവരെ പലിശയും നല്‍കണമെന്നതു പൊതുജനത്തിന് ഇരുട്ടടിയാണ്. സര്‍ക്കാര്‍തലത്തിലെ വീഴ്ച കാരണമായുണ്ടായ കുടിശ്ശിക നേരത്തെ നികുതി അടച്ചവരില്‍നിന്ന് എങ്ങനെ ഈടാക്കുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. മൂന്നു വര്‍ഷത്തിനകം പിരിച്ചെടുക്കാത്ത നികുതിയടക്കാന്‍ നികുതിദായകന്‍ ബാധ്യസ്ഥനല്ലെന്നും ഇതു ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് ഈടാക്കണമെന്നും പഞ്ചായത്തിരാജ് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ഉദ്യോഗസ്ഥര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  14 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  23 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  28 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  12 hours ago