തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട പരസ്യ പ്രചാരണത്തിന് നാളെ സമാപനം; കൊട്ടിക്കലാശം വേണ്ട
തിരുവനന്തപുരം: സംസ്ഥാനം ഉറ്റുനോക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പരസ്യ പ്രചാരണത്തിന് നാളെ സമാപനം. വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടിയുണ്ടാകും. ജാഥ, ആള്‍ക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികള്‍ എന്നിവയും ഒഴിവാക്കണം.
നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം നടപടിയെടുക്കും. സമയം അവസാനിച്ചാല്‍ പുറത്തുനിന്നു പ്രചാരണത്തിനെത്തിയ രാഷ്ട്രീയ നേതാക്കളും പ്രവര്‍ത്തകരും വാര്‍ഡിനു പുറത്തു പോകണം. സ്ഥാനാര്‍ഥിയോ ഇലക്ഷന്‍ ഏജന്റോ വാര്‍ഡിനു പുറത്തുനിന്നുള്ള വ്യക്തികളാണെങ്കില്‍ ഇതിന്റെ ആവശ്യമില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യപ്രചാരണമാണ് നാളെ അവസാനിക്കുക. തുടര്‍ന്ന് ഒരു ദിവസം നിശബ്ദ പ്രചാരണം നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏറ്റവും ആവേശം നിറയുന്ന കൊട്ടിക്കലാശ പരിപാടികള്‍ കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒഴിവാക്കണമെന്നാണ് മാര്‍ഗനിര്‍ദേശം.
ആള്‍ക്കൂട്ടം ഒഴിവാക്കാനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 24,584 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തിരുവനന്തപുരം, കൊല്ലം കോര്‍പറേഷനുകളുടെയും വിധിയെഴുതും. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമുള്ള തപാല്‍ വോട്ട് രണ്ടിന് ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണം ഏഴിന് നടക്കും. പത്തിന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും 14ന് മൂന്നാം ഘട്ട തെരഞ്ഞെടുപ്പും നടക്കും. 16ന് ആണ് വോട്ടെണ്ണല്‍.
വിവിധ സ്ഥാനാര്‍ഥികളുടെ പ്രചാരണ വാഹനങ്ങള്‍ ജങ്ഷനുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും കൂടുതല്‍ സമയം നിര്‍ത്തിയിട്ട് അനൗണ്‍സ്മെന്റ് നടത്തുന്നതായും ഇതുമൂലം ആള്‍ക്കൂട്ടമുണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ സ്ഥാനാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കാന്‍ പൊലിസിനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."