വിമതരെ സ്വാധീനിക്കാന്‍ ഡി.കെ ശിവകുമാര്‍ മുംബൈയിലേക്ക്
ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള നീക്കം പാളുന്നതിനിടയില്‍ വിമതരുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിനായി മുതിര്‍ന്ന നേതാവ് ഡി.കെ ശിവകുമാര്‍ മുംബൈയിലേക്ക് പോകും. ഇന്ന് രാവിലെ അദ്ദേഹം മുംബൈയിലേക്ക് പോകുമെന്നാണ് വിവരം.
അതേസമയം ഭൂരിപക്ഷം നഷ്ടമായ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്ന് ഗാന്ധി പ്രതിമ, വിധാന്‍ സൗധ, സ്പീക്കറുടെ ഓഫിസ് എന്നിവയ്ക്ക് മുന്പില് ധര്‍ണ നടത്തുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ യദ്യൂരപ്പ പറഞ്ഞു. ധര്‍ണയില്‍ ബി.ജെ.പിയുടെ മുഴുവന്‍ എം.എല്‍.എമാരെയും അണിനിരത്തും.
എം.എല്‍.എമാരുടെ രാജി സ്വീകരിക്കാന്‍ വൈകുന്നതിലുള്ള പ്രതിഷേധമാണ് സ്പീക്കറുടെ ഓഫിസിന് മുന്നിലേക്ക് എത്തുന്നതെന്നും യദ്യൂരപ്പ പറഞ്ഞു. എന്നാല്‍ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി 1,000 കോടി രൂപയാണ് ചെലവഴിച്ചതെനന്ന് ജെ.ഡി.എസ് ആരോപിച്ചു. മിസോറം, മണിപ്പൂര്‍, സിക്കിം സംസ്ഥാനങ്ങളുടെ ബജറ്റിന്റെ 10 ശതമാനം വരും ഈ തുകയെന്നും ജെ.ഡി.എസ് പറഞ്ഞു. മോദിക്കും അമിത്ഷാക്കും ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."