നിയമം പിന്‍വലിക്കാതെ പിന്മാറില്ല,സമരം ശക്തമാക്കും: കര്‍ഷക യൂനിയന്‍ നേതാവ്
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കെതിരായ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക യൂനിയന്‍ നേതാവ് ബല്‍ദേവ് സിങ് സിര്‍സ.നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന് കര്‍ഷക യൂനിയന്‍ പറഞ്ഞു. കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്.
ഭേദഗതികളില്‍ ചര്‍ച്ചയാകാമെന്ന കേന്ദ്ര നിലപാട് കര്‍ഷകര്‍ ഇന്നലെ തള്ളിയിരുന്നു. ഇന്ന് മുതല്‍ സമരം കൂടുതല്‍ ശക്തമാകുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധിക്കും. എല്ലാ ടോള്‍ പ്ലാസകളും ഉപരോധിക്കാനും ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ പൂര്‍ണമായി തടയാനും കര്‍ഷകര്‍ തീരുമാനമെടുത്തിട്ടുണ്ട്.
പ്രക്ഷോഭത്തിനുള്ള ബഹുജനപിന്തുണ ഏറുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകുന്നത്. ചൊവ്വാഴ്ച കര്‍ഷകര്‍ ഭാരതബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."