ബോയിങ് 737 വിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍നിന്നു സഊദിയിലെ ഫ്‌ളൈഡീല്‍ പിന്മാറി
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍നിന്നു പൂര്‍ണമായും പിന്‍വാങ്ങി സഊദിയിലെ ഫ്‌ളൈ ഡീല്‍.
തുടര്‍ച്ചയായ ബോയിങ് 737 മാക്‌സ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഊദി വിമാനകമ്പനി വാങ്ങാന്‍ തീരുമാനിച്ച 30 വിമാനങ്ങളുടെ കരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.
അന്‍പതു വിമാനങ്ങള്‍ വരെ വാങ്ങാനായിരുന്നു തീരുമാനം. ദുരന്തത്തിന്റെ അന്വേഷണം പൂര്‍ത്തിയായതിനു ശേഷമാണ് ഇനി വിമാനം വാങ്ങുന്നതുമായിട്ടുള്ള കാര്യങ്ങളുമായി കമ്പനി മുന്നോട്ടു പോവുകയെന്നു നേരത്തെ അറിയിച്ചിരുന്നു.
എന്നാല്‍, മാസങ്ങള്‍ക്കു ശേഷം ഇടപാടില്‍നിന്നു പൂര്‍ണമായും പിന്‍വാങ്ങുന്നതായി കമ്പനിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമ്പതു വിമാനങ്ങള്‍ വാങ്ങുന്നതിന് എയര്‍ ബസ് എ 320 നിയോയുമായി കരാറില്‍ ഏര്‍പ്പെടുമെന്നു ഫ്‌ളൈ ഡീല്‍ വ്യക്തമാക്കി. ഏകദേശം ആറു ബില്യണ്‍ ഡോളര്‍ കരാറാണ് ഇതോടെ ബോയിങ് മാക്‌സ് കമ്പനിക്ക് നഷ്ടമായത്.
വിവിധ കമ്പനികള്‍ പിന്‍വാങ്ങിയതോടെ പ്രതിസന്ധിയിലായ മാക്‌സ് കമ്പനി പുതിയ തീരുമാനത്തോടെ കൂടുതല്‍ നഷ്ടത്തിലാകും.
ബോയിങ് 737 മാക്‌സ് ശ്രേണിയില്‍പെട്ട വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെട്ടതിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് വിമാനം സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."