രാജീവ്ഗാന്ധി കാംപസിന് ഗോള്‍വാള്‍ക്കറുടെ പേര്: വിവാദം കനക്കുന്നു; വര്‍ഗീയ വിഭജനം അനുവദിക്കില്ലെന്ന് സി.പി.എം, ഗോള്‍വാള്‍ക്കര്‍ വര്‍ഗീയതയുടെ വക്താവെന്ന് ശശി തരൂര്‍
തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ സ്ഥാപനത്തിലെ കാമ്പസിന് ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കറുടെ പേരിട്ടതിനെചൊല്ലി വിവാദം കത്തുന്നു.
ഒരു മുന്നറിയിപ്പും നല്‍കാതെ കേന്ദ്രമന്ത്രി വെബിനാറില്‍ നാമകരണം ചെയ്തതിനെതിരേയാണ് വിവാദം ചൂടുപിടിക്കുന്നത്. സംഭവത്തിനെതിരേ സി.പി.എമ്മും കോണ്‍ഗ്രസും രംഗത്തെത്തി. അതേ സമയം കേരളത്തിലെ ബി.ജെ.പി നേതൃത്വം സംഭവത്തിലിതുവരേ പ്രതികരിച്ചിട്ടില്ല.
വര്‍ഗീയ വിഭജനം ഉണ്ടാക്കാനുള്ള ശ്രമം മാത്രമാണ് ഇതിനു പിന്നിലെന്ന് സി.പി.എം ആരോപിച്ചു. കുപ്രസിദ്ധനായ വര്‍ഗീയവാദിയായിരുന്നു ഗോള്‍വാള്‍ക്കറെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ആരോപിച്ചു. വര്‍ഗീയതമാത്രമാണ് ഗോള്‍വാര്‍ക്കര്‍ നല്‍കിയ സംഭാവനയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു. കാംപസിന് രാജീവ് ഗാന്ധിയുടെ പേരുതന്നെ നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. രാഷ്ട്രീയ നേതൃത്വങ്ങളില്‍ മാത്രമല്ല സാംസ്‌കാരിക രംഗത്തുനിന്നും വിദ്യാര്‍ഥികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ ബയോടെക്നോളജി മേഖലയിലെ ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രമായ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ പുതിയ കാംപസിനാണ് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ പേരിട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം നടന്ന വെബിനാറില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ധനാണ് അപ്രതീക്ഷിതമായി പേരു പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാകും ഇനി പേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."