ജീവനക്കാരന്‍ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു
തിരുവനന്തപുരം: ഡ്യൂട്ടിയില്‍ നിന്നും തഴയപ്പെട്ടെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ ജീവനക്കാരന്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. എംപാനല്‍ ഡ്രൈവറായ മലയിന്‍കീഴ് സ്വദേശി മണികണ്ഠനാണ് ഡിപ്പോയില്‍ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം വാര്‍ന്ന നിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ ചികിത്സക്കു ശേഷം വിട്ടയച്ചു.
നാലു ദിവസമായി ഡ്യൂട്ടി കിട്ടുന്നില്ലെന്നും മറ്റു വഴിയൊന്നുമില്ലാത്തതിനാലാണ് അത്മഹത്യക്ക് ശ്രമിച്ചതെന്നും മണികണ്ഠന്‍ പറഞ്ഞു.
യാതൊരു പ്രകോപനവും കൂടാതെ യൂനിറ്റിലെത്തി മണികണ്ഠന്‍ കൈ ഞരമ്പ് മുറിക്കുകയായിരുന്നു എന്നാണ് കെ.എസ്.ആര്‍.ടി.സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.
മണികണ്ഠന്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടിക്ക് എത്തുകയും ഡ്യൂട്ടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥിരമായി പോകുന്ന ബസ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഡ്യൂട്ടി നിഷേധിച്ച് ഡിപ്പോ വിട്ട് പേയിരുന്നു. തുടര്‍ന്ന് മണികണ്ഠനെ അച്ചടക്ക നടപടികളുടെ ഭാഗമായി താല്‍കാലികമായി ഡ്യൂട്ടിയില്‍ നിന്ന് എ.ടി.ഒ മാറ്റിനിര്‍ത്തി. പിന്നീട് പുനഃപ്രവേശനത്തിനായി നല്‍കിയ അപേക്ഷ പരിഗണിച്ച് യൂനിറ്റ് ഉദ്യോഗസ്ഥന്‍ മണികണ്ഠനെ ഡ്യൂട്ടിക്കു തിരികെ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്നലെ രാവിലെ യൂനിറ്റിലെത്തി യാതൊരു പ്രകോപനവും കൂടാതെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തുകയും ചെയ്തു എന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ പറയുന്നത്.
സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവമായി കൃത്രിമമായി വളച്ചൊടിച്ച് ചില തല്‍പ്പര കക്ഷികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നും സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണവുമായി യാതൊരു ബന്ധവുമില്ലെന്നും കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."