മണ്ണാര്‍ക്കാട്ടെ ഡെങ്കിപ്പനി; സബ്കലക്ടര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി പരിധിയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സഹചര്യത്തില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹ് ബാവ ഐ.എസ്.എസ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്ദര്‍ശിച്ചു.
പനിബാധിതരെ നേരില്‍കണ്ട സബ്കലക്ടര്‍ രോഗികളില്‍നിന്ന് തന്നെ നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും വിവരങ്ങള്‍ ആരാഞ്ഞു. വാര്‍ഡുകളിലെ ശുചിത്വത്തിലെ അപാകത ചൂണ്ടിക്കാട്ടിയ സബ് ലക്ടര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദയും കൂടെയുണ്ടായിരുന്നു.
പനി ബാധിതരില്‍ ഏറെപേരും ഡെങ്കിപ്പനി ബാധിച്ചവരാണെന്നാണ് പറയപ്പെടുന്നത്.
ഡെങ്കിപ്പനി ബാധിച്ചവരുടെ യഥാര്‍ഥ കണക്ക് ആരോഗ്യ വകുപ്പ് പുറത്ത് വിടാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലെ നായാടിക്കുന്ന് കണ്ടംതൊടി ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മാലിന്യ നിക്ഷേപിച്ച സ്ഥലും സബ്കലക്ടര്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗ തീരുമാനപ്രകാരം ഇന്നലെ രാവിലെ മുതല്‍ മാലിന്യം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കല്‍ തുടങ്ങിയിരുന്നു. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരേ ക്രിമിനല്‍ നടപടികളെടുക്കുമെന്ന് സബ്കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാഹിന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ് സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."