HOME
DETAILS

വേണ്ടത് പ്രായോഗിക മാര്‍ഗദര്‍ശനം

  
backup
May 24 2017 | 21:05 PM

%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97

സാമ്പത്തികരംഗത്ത് മഹല്ല് തലങ്ങളില്‍ ശ്രദ്ധചെലുത്തിയാല്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. രാഷ്ട്രീയ,സാമൂഹിക,വിദ്യാഭ്യാസ രംഗത്ത് നാം മുന്നേറുമ്പോഴും നമ്മുടെ വിജയത്തിന്റെ ഏറ്റവും വലിയ സംവിധാനമായ മഹല്ല് രംഗത്തുള്ള ഉറങ്ങിക്കിടത്തം അത്ഭുതാവഹമാണ്.
സമുദായത്തിന്റെ പണം എത്രയോ മഹല്ല് കമ്മിറ്റികളില്‍ സ്‌റ്റോക്കാണ്. ദരിദ്രമഹല്ലുകള്‍ ഇന്ന് വളരെ കുറവാണ്. വരിയായും പിടിയരിയായും ലഭിക്കുന്ന സംഖ്യകളെ ഉല്‍പാദനപരമായ കാര്യങ്ങളില്‍ വിനിയോഗിക്കാന്‍ സംവിധാനം ആലോചിക്കണം. ഉല്‍പാദനപരമല്ലാത്ത സമ്പത്തിനെ പ്രത്യുല്‍പാദനപരമായ സമ്പത്താക്കി മാറ്റാനുള്ള നീക്കത്തില്‍നിന്നാണ് ഒരു മഹല്ല് സംവിധാനത്തിന്റെ ജീവന്‍ ഉണരുന്നത്.
കേരളമുസ്‌ലിം മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ഘടകമായിരുന്ന ഗള്‍ഫ് ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ഗള്‍ഫുകാര്‍ കേരളത്തില്‍ സര്‍ക്കാരിനെ വെല്ലുന്ന ഘടകമായിരുന്നു. ഗള്‍ഫ് സഹോദരങ്ങളുടെ ആസ്തിയില്‍ നിന്ന് കമ്മിറ്റിക്ക് വിഹിതം വാങ്ങുന്നതിനപ്പുറം അവരുടെ പ്രവാസാനന്തര ജീവിതത്തിനുതകുന്ന സുസ്ഥിരമായ എന്ത് സംവിധാനമാണ് മഹല്ലുകള്‍ ഒരുക്കിക്കൊടുത്തത് എന്ന് പുനരാലോചന നടത്തേണ്ടിയിരിക്കുന്നു. സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തില്‍ മികച്ച ഇന്‍വെസ്റ്റ്‌മെന്റ് സംവിധാനം കണ്ടെത്തി സമുദായത്തിനും വ്യക്തികള്‍ക്കും ഉപകാരപ്രദമായ ഒരു മേഖല കണ്ടെത്തേണ്ടിയിരിക്കുന്നു.
ചെറുകിട ഉല്‍പാദന യൂനിറ്റുകളും കുടില്‍വ്യവസായങ്ങളുമെല്ലാം ചെറിയ ഉദാഹരണം മാത്രം. മികച്ച സംവിധാനം ഒരുക്കാന്‍ സുന്നി മഹല്ല് ഫെഡറേഷന് സാധിക്കും. ആലോചനായോഗങ്ങള്‍ക്കപ്പുറം പ്രായോഗികതലത്തിലേക്ക് മികച്ച ഉദ്യോഗസ്ഥരെ വച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. മഹല്ല് ശാക്തീകരണത്തിനായി പല സംവിധാനങ്ങളും ചര്‍ച്ച ചെയ്ത് പോകുന്നതിനപ്പുറം സംഘടനക്ക് കീഴില്‍ കുറച്ച് മഹല്ലുകളെ തെരഞ്ഞെടുത്ത് റോള്‍മോഡലാക്കി അവതരിപ്പിക്കാനാകണം. ആദ്യഘട്ടം 50 മഹല്ലെങ്കിലും മഹല്ല് ഫെഡറേഷന്‍ തെരഞ്ഞെടുക്കട്ടെ.
അതിലെ മാനേജ്‌മെന്റ് പ്രതിനിധികളും സംഘടനാ നേതാക്കളും സമുദായപക്ഷത്തു നിന്ന് ചിന്തിക്കുന്ന സാമ്പത്തിക വിദഗ്ധരും ഒന്നിച്ചിരിക്കട്ടെ. മുന്‍ഗണനാ ക്രമമനുസരിച്ച് രണ്ടുവര്‍ഷത്തേക്കുള്ള പദ്ധതികളെങ്കിലും ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ മഹല്ല് ഫെഡറേഷന്‍ നേതൃത്വം നല്‍കട്ടെ. നിലവില്‍ മഹല്ല് തലത്തില്‍ നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണി പ്രായോഗികരംഗത്തെ കഴിവ് കേടാണെന്ന് നേതൃത്വം തിരിച്ചറിയണം.
പലിശരഹിത സംവിധാനത്തെ കുറിച്ച് നാം ഇനിയും ആലോചിക്കാതിരുന്നു കൂടാ. നാട്ടിലെ ഉദാരമനസ്‌കരില്‍നിന്ന് സംഭാവനയായോ നിശ്ചിത ആളുകളില്‍ നിന്ന് കടമായോ മൂലധനം കണ്ടെത്താം. മൈക്രോഫൈനാന്‍സ് സിസ്റ്റങ്ങളില്‍ സ്വീകരിച്ചു വരുന്ന സംവിധാനങ്ങളെ ശരീഅത്തിന് യോജിക്കും വിധത്തില്‍ ക്രമീകരിച്ചാല്‍ എളുപ്പത്തില്‍ പ്രയോഗവല്‍കരിക്കാവുന്നതാണിത്. പലിശയാണ് സമൂഹത്തെ നശിപ്പിക്കുന്ന ഏറ്റവും വലിയ ഘടകമെന്ന് നാം തിരിച്ചറിയണം. അതിനായി മഹല്ല് കമ്മിറ്റികള്‍ ഉണരുകയും കര്‍ത്തവ്യബോധത്തോടെ ഇടപെടുകയും ചെയ്താല്‍ വിജയം സുനിശ്ചിതം.
ഒരു മഹല്ലിലെ 200 ആളുകള്‍ സംഘടിച്ച് പ്രശ്‌നഘട്ടത്തിലോ (ആവശ്യം ഉണ്ടാകുന്ന അവസരങ്ങളില്‍) മാസാമാസമോ നിശ്ചിത സംഖ്യ സ്വരൂപിക്കല്‍ എന്തുകാണ്ട് പ്രാേയാഗികമല്ല.
ഒരാളുടെ അത്യാഹിതത്തില്‍ സഹായിക്കാന്‍ നിശ്പ്രയാസം ഇത്തരം മാര്‍ഗം സ്വീകരിക്കുമ്പോഴാണ് നാം യഥാര്‍ഥ വിശ്വാസികളാകുന്നത്.

സകാത്ത് ദരിദ്രന്റെ അവകാശമാണെന്ന് തിരിച്ചറിയാന്‍ സമ്പന്നന്‍ തയാറാകുകയും അര്‍ഹരിലേക്ക് എത്തിച്ചുകൊടുക്കാന്‍ മാര്‍ഗം ആലോചിക്കുകയും വേണം. സകാത്ത് കൊടുക്കാനുള്ള വിഹിതം ചില്ലറയാക്കി കുറേ ആളുകള്‍ക്ക് വീതിച്ച് നല്‍കി ആര്‍ക്കും ഉപകരിക്കാതെ വിതരണം ചെയ്യുന്ന രീതി ഉപേക്ഷിക്കണം. ഒരാളുടെ സകാത്ത് വിഹിതം കൊണ്ട് രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന് ആലോചിക്കണം. അതിനു കഴിയില്ലെങ്കില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അവരുടെ വിഹിതങ്ങള്‍ ഒരു വ്യക്തിക്ക് കൈമാറാനുള്ള സംവിധാനം ശരീഅത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് ആലോചിക്കണം. കമ്മിറ്റിക്ക് അതിനുള്ള അധികാരം ഇല്ലാത്തതിനാല്‍ വ്യക്തികള്‍ ഇതിന് മുന്നിട്ട് വരണം. അര്‍ഹരിലേക്ക് അവകാശം എത്തിക്കാത്ത പക്ഷം നാം കുറ്റക്കാരായി മാറുമെന്ന് തിരിച്ചറിയണം.
(ഫാത്തിമ ഹോസ്പിറ്റല്‍
എം.ഡിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago