രാഹുല്‍ അമേത്തി സന്ദര്‍ശിച്ചു; ഒരു കാലത്തും അമേത്തിയെ ഉപേക്ഷിക്കാനാവില്ലെന്ന്
അമേത്തി : ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം
രാഹുല്‍ ഗാന്ധി അമേത്തി സന്ദര്‍ശിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടശേഷം ആദ്യമായാണ് രാഹുല്‍ അമേത്തിയിലെത്തുന്നത്.
സന്ദര്‍ശനം തനിക്ക് വീട്ടില്‍ തിരിച്ചെത്തിയതുപോലെയാണെന്നും
അമേത്തിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രദേശവുമായുള്ള തന്റെ ബന്ധം വ്യക്തിപരമാണ്.
രാഷ്ട്രീയമല്ല. ജയവും തോല്‍വിയും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. എന്നാല്‍, അമേത്തിയെ ഉപേക്ഷിക്കാനാവില്ല. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുള്ള നീണ്ട പ്രവര്‍ത്തനത്തിന് സജ്ജരാകാന്‍ അദ്ദേഹം പ്രവര്‍ത്തകരോട്
അഭ്യര്‍ഥിച്ചു.
പാര്‍ട്ടിയെ ശക്തമാക്കുന്നതിനുള്ള നീക്കങ്ങളില്‍ എന്നും പ്രവര്‍ത്തകര്‍ക്ക് ഒപ്പം നില്ക്കും. അമേത്തിയിലെ നിര്‍മല ദേവി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക നേതാക്കളും അടക്കം 1200 പ്രവര്‍ത്തകരെയാണ് ക്ഷണിച്ചിരുന്നത്. അന്തരിച്ച കോണ്‍ഗ്രസ് പ്രവര്ത്തകന് ഗംഗപ്രസാദ് ഗുപ്തയുടെ വീടും രാഹുല്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."